1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2017

 

സ്വന്തം ലേഖകന്‍: കറാച്ചി ഇന്ത്യാ വിരുദ്ധ ഭീകരരുടെയും ആഗോള കുറ്റവാളികളുടെയും ഹബ്ബായി മാറിയതായി റിപ്പോര്‍ട്ട്. പാക്കിസ്ഥാനിലെ പ്രമുഖ തുറമുഖ നഗരമായ കറാച്ചിയില്‍ പാക് സൈന്യത്തിന്റെ സഹായത്തോടെയാണ് ഇത്തരം നീക്കങ്ങളെന്നും ബ്രസല്‍സ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈസിസ് ഗ്രൂപ്പിന്റെ വിദഗ്ധ സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഭീകരസംഘടനകളായ ലഷ്‌കറെ തയിബ, ജമാഅത്ത് ഉദ്ദവ, മസൂദ് അസ്ഹറിന്റെ ജെയ്‌ഷെ മുഹമ്മദ് എന്നു തുടങ്ങി ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന മിക്ക ഭീകര സംഘടനകള്‍ക്കും കറാച്ചിയില്‍ ശക്തമായ അടിത്തറയാണുള്ളത്.

ഈ മേഖലകളിലെ ശക്തമായ സാന്നിധ്യമായ മതപഠന കേന്ദ്രങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും മറപിടിച്ചാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. പാക്കിസ്ഥാനിലെ നിയമ സംവിധാനങ്ങള്‍ ഇവര്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും പാക്ക് സൈന്യം ആവശ്യമായ എല്ലാ പിന്തുണയും നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം ശക്തമായതോടെ നഗരത്തെ ‘പ്രഷര്‍ കുക്കര്‍’ എന്നാണു റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

എപ്പോഴൊക്കെ ഇന്ത്യ – പാക്ക് പ്രശ്‌നം ഉടലെടുക്കുന്നുവോ അപ്പോഴെല്ലാം ഈ സംഘടനങ്ങള്‍ കറാച്ചിയിലാണു കേന്ദ്രീകരിക്കുക. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍, സമൂഹിക പ്രവര്‍ത്തകര്‍, ഇത്തരം ഭീകരസംഘടനകളുമായി അടുത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പാകിസ്ഥാന്‍ അഗ്‌നി സൂക്ഷിക്കുന്ന കറാച്ചി എന്ന തലക്കെട്ടോടെ ഐ.സി.ജി പുറത്തു വിട്ടിരിക്കുന്ന റിപ്പോര്‍ട്ടില്‍ ഈ ഭീകരവാദ സംഘടനകളുടെ വളര്‍ച്ച പാക്കിസ്ഥാന്‍ സര്‍ക്കാര്‍ കണ്ടില്ല എന്നു നടിക്കുകയാണെന്നും കുറ്റപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.