നോട്ടിങ്ങ്ഹാം: നോട്ടിങ്ങ്ഹാമില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കരാട്ടെ ക്ളാസ്സുകള്‍ ആരംഭിക്കുന്നു. നവംബര്‍ 19 ന് നോട്ടിങ്ങ്ഹാമിലെ ഫീനിക്സിലാണ് ഷോറിന്‍ യു സൈബുകാന്‍ കരാട്ടെ ഉദ്ഘാടനം ചെയ്യുക. സ്വയം പ്രതിരോധം, കരുത്ത്, മാനസികവും ശാരീരികവുമായ ആരോഗ്യം എന്നിവ മാത്രമല്ല. ക്ഷമാശീലം, ആത്മവിശ്വാസം, ബഹുമാനം എന്നിവ വര്‍ദ്ധിക്കാനും കരാട്ടെ പരിശീലനം മൂലം സാദ്ധിക്കുന്നുലോകത്തിലെ കരാട്ടെകളില്‍ 80 ശതമാനവും അടിസ്ഥാനമാക്കിയിരിക്കുന്ന ഒകിനാവന്‍ കരാട്ടെ സ്റൈലാണ് ഷോറിന്‍ യു ചിട്ടപ്പെടുത്തിയിരിക്കുന്നത്.
5 വയസ്സിനു മുകളിലുളള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമാണ് ക്ളാസ്സുകള്‍ ഒരുക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പ്രത്യേക ക്ളാസ്സുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
സെക്കന്റ് ഡാന്‍ ബ്ളാക്കബെല്‍റ്റ് നേടിയിട്ടുള്ള റോയി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ എല്ലാ ശനിയാഴ്ച്ചയും വൈകുന്നേരം 3 മുതല്‍ 4 വരെ കുട്ടികള്‍ക്കും 4 മുതല്‍ 5 വരെ മുതിര്‍ന്നവര്‍ക്കുമാണ് ക്ളാസ്സുകള്‍ ഉണ്ടാവുക.
നാലാഴ്ച്ചകളിലേക്ക് 16 പൌണ്ടാണ് ഫീ.
കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍: 07702695092, ഹോം: 01158372749
വേദി:SEWA INTERNATIONAL HALL,
ASH COURT,MILLENNIUM WAY EAST,
PHOENIX PARK,NOTTINGHAM,NG8 6AR.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല