റിയാലിറ്റിഷോയില്‍ തകര്‍ന്ന വിവാഹത്തെക്കുറിച്ച് പറയുന്നതിനിടയില്‍ ഹോളിവുഡിലെ ചൂടന്‍ താരം കിം കര്ദാഷിയാന് പൊട്ടിക്കരഞ്ഞു. ബാസ്കറ്റ് ബോള്‍ താരമായ ക്രിസ് ഹംഫ്രീസുമായുള്ള കിമ്മിന്റെ ബന്ധം വെറും 72 ദിവസമാണ് നീണ്ടുനിന്നത്. ഒട്ടേറെ ഒരുക്കങ്ങളും സ്വപ്നങ്ങളുമായിട്ടായിരുന്നു കിം വിവാഹം കഴിച്ചത്. എല്ലാതരത്തിലും പൊടിപൊടിച്ച വിവാഹം വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു.
രണ്ടുപേരും പിരിഞ്ഞെങ്കിലും ഇതിനോട് കിം കൂടുതലായി പ്രതികരിക്കുകയോ വൈകാരിക പ്രകനടങ്ങള്‍ നടത്തുകയോ ചെയ്തിരുന്നില്ല. എന്നാല്‍ കോര്ട്നി ആന്റ് കിം ടേക് ന്യൂയോര്‍്ക്ക് എന്ന ഷോയ്ക്കിടെ ഈ മുപ്പത്തിയൊന്നുകാരി വിവാഹത്തെയും വേര്‍പിരിയലിനെയും കുറിച്ച് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു.
ക്രിസ് എന്നോടും ഞാന്‍ ക്രിസിനോടും പ്രണയത്തിലാവുകയായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ വികാരങ്ങള്‍ മാറി. ആ ബന്ധത്തില്‍ ഞാന്‍ പരാജയപ്പെട്ടു. എനിക്ക് വേദനിച്ചതായി നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കിമ്മിന്റെ കരച്ചില്. വിവാഹത്തിന് മുന്‍പുള്ള കിമ്മിന്റെ ഒരു സെക്സ് ടേപ്പ് വിവാഹശേഷം ചൂടപ്പം പോലെ വിറ്റഴിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങലാണ് വിവാഹമോചനത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല