ലണ്ടന്‍: സീറോ മലബാര്‍ സഭയുടെ അമരക്കാരനും, സഭയുടെ രാജകുമാരനും ആയ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വലിയ പിതാവ് വത്തിക്കാനില്‍ കര്‍ദിനാള്‍ പദവിയില്‍ അവരോധിക്കപ്പെടുന്ന ധന്യ മുഹൂര്‍ത്തത്തിന്നു സാക്ഷ്യം വഹിക്കുവാന്‍ യുകെയില്‍ നിന്നും റോമില്‍ എത്തിയ അല്‍മായ സമൂഹം ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നുമായി എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസീ സമൂഹത്തിനു മുമ്പേ ശ്രദ്ധേയരായി.
എല്ലാ പ്രധാന പരിപാടികളിലും വല്യ പിതാവിന്റെ അനുചരനായി നിറഞ്ഞു നിന്ന ബന്ധുവും യുകെയിലെ അല്‍മായ പ്രതിനിധിയുമായ ജൊസഫ് തോമസ് പ്രത്വേകം ശ്രദ്ധിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാര്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാന സമീപത്തു നിന്ന് പങ്കെടുക്കുവാനും അവിടെ നടന്ന എല്ലാ അനുബന്ധ ശുശ്രുഷകളിലും പങ്കു ചേരുവാനും ജോസഫിന്നു അനുഗ്രഹം ലഭിച്ചു.
ആ ധന്യ വേളയില്‍ ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പപ്പായുടെ പരിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുചെരുവാനും മാര്‍പ്പാപ്പയുടെ തിരുക്കരങ്ങളില്‍ നിന്നും വിശുദ്ധ കുര്‍ബ്ബാന നേരില്‍ സ്വീകരിക്കുവാനും ഭാഗ്യം ലഭിച്ച അനുഗ്രഹീതരായ രണ്ടേ രണ്ടു ഇന്ത്യക്കാര്‍, കേന്ദ്ര മന്ത്രി കെ വി തോമസും മേരിക്കുട്ടിയും ആയിരുന്നു. ഷെഫീല്‍ഡ്കാരിയും കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി വലിയ പിതാവിന്റെ സഹോദര പുത്രിയുമായ മേരിക്കുട്ടി യുകെമലയാളികളുടെ വിശ്വാസീ കൂട്ടുകുടുംബത്തിന്റെ പ്രതിനിധിയായി അഭിമാനവും അനുഗ്രഹവും പകര്‍ന്നു.
യുകെയില്‍ നിന്നും ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് കര്‍ദിനാള്‍ ആയി അഭിഷിക്തനാകുന്ന മഹാസുദിനം നേരില്‍ കാണുവാന്‍ പോയ നിരവധി അല്‍മായ പ്രതിനിധികളും ബന്ധു മിത്രാതികളും വലിയ പിതാവിന്റെ മോതിരം മുത്തി ആശംശകള്‍ നേരുകയും പിതാവിന്റെ കൂടെ പോയി മാര്‍പ്പാപ്പയെ ഒരു നോക്ക് അടുത്ത് കണ്ട് അനുഗ്രഹം നേടുവാനും കഴിഞ്ഞ ചാരിതാര്‍ത്ഥ്യം അനുഭവിച്ചവരും ഉണ്ട്. സഭയുടെ മഹാ ഇടയനു സ്നേഹോഷ്മളമായ ആശംശകള്‍ അര്‍പ്പിച്ച യുകെ മലയാളികള്‍ വലിയ പിതാവിന്റെ പ്രവര്‍ത്തന പഥത്തിന്നു പ്രാര്‍ഥനകളും സഹായവും സഹകരണവും ഉറപ്പു നല്‍കി യാത്ര പറയുമ്പോള്‍ അവരുടെ ഹൃദയം കവര്‍ന്ന മഹാ വ്യക്തിത്വം ആയി ആലഞ്ചേരി കര്‍ദ്ധിനാല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല