ബോളിവുഡില്‍ 2011-ല്‍ ഏറ്റവും താരമൂല്യമുള്ള നടിയായി ബോളിവുഡ് സുന്ദരി കരീന കപൂറിനെ തെരഞ്ഞെടുത്തു. ഇടിസി ചാനലാണു കരീനയെ മോസ്റ്റ് പ്രോഫിറ്റബിള്‍ ആക്ട്രസ് ആയി തെരഞ്ഞെടുത്തിരിക്കുന്നത്. കരീന നായികയായി അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം വന്‍ കളക്ഷനാണു ബോക്സോഫീസില്‍ നേടിയത്.
ഇതാണു കരീനയെ താരമൂല്യമുള്ള നടിയായി തെരഞ്ഞെടുക്കാന്‍ കാരണം. 2011-ല്‍ കരീനയുടേതായി പുറത്തിറങ്ങിയ ബോഡിഗാര്‍ഡ്, റാ വണ്‍ എന്നീ ചിത്രങ്ങള്‍ കോടികണക്കിനു രൂപയുടെ കളക്ഷനാണ് നേടിയത്. ബോഡിഗാര്‍ഡില്‍ സല്മാന് ഖാന് കരീനയ്ക്കു നായകനായപ്പോള്‍ റാ വണില്‍ ഷാരൂഖ് ഖാനാണു കരീനയ്ക്കു നായകനായത്.
നടന്മാരുടെ കൂട്ടത്തില്‍ സല്മാന് ഖാനും ഷാരൂഖ് ഖാനുമാണ് ഇടിസിയുടെ ബോളിവുഡ് ബിസിനസ് അവാര്‍ഡിന് അര്‍ഹരായ മോസ്റ്റ് പ്രോഫിറ്റബിള്‍ ആക്ടേഴ്സ്. മലയാളിയായ സിദ്ദിഖിനാണു മോസ്റ്റ് പ്രോഫിറ്റബിള്‍ ഡയറക്ടേഴ്സ് ട്രോഫി ലഭിച്ചിരിക്കുന്നത്. സിദ്ദിഖിന്റെ ബോഡിഗാര്‍ഡാണു കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം.
എന്നാല്‍ ഏറ്റവും ഉയര്‍ന്ന സിംഗിള്‍ ഡേ കളക്ഷന്‍ നേടിയതു റാ വണ്‍ ആണെന്നും സംഘാടകര്‍ വിലയിരുത്തി. പ്യാര് കാ പഞ്ചനാമ, ദി ഡേര്‍ട്ടി പിക്ചര്‍, ഡോണ്‍ 2, ദി കിംഗ് ഈസ് ബാക്ക്, മിഷന് ഇംപോസിബിള്‍, ഗോസ്റ്റ് പ്രോട്ടോക്കോള്‍ എന്നിവയാണു ചെറിയ ബഡ്ജിറ്റില്‍ എടുത്തു വിജയിച്ച ചിത്രങ്ങളായി ചാനല്‍ കണ്െടത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല