ഏക് മേം ഓര്‍ ഏക് തു എന്ന ചിത്രത്തിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ നിരൂപക പ്രശംസ നേടിയ ബോളിവുഡ് സൂപ്പര്‍താരം കരീന കപൂര്‍ സംവിധായികയാകുന്നു. കരണ്‍ ജോഹറിന്റെ ധര്‍മാ പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രമാണ് കരീന സംവിധാനം ചെയ്യാനൊരുങ്ങുന്നത്.
ഭാവി വരന്‍ സെയ്ഫ് അലിഖാന്‍ നായകനാകുന്ന ‘ഏജന്റ് വിനോദി’ന്റെ ഷൂട്ടിംഗ് സെറ്റിലെത്തി ചിത്രീകരണത്തിനു കരീന സഹായിച്ചിരുന്നു. കരണ്‍ജോഹറിന്റെ ധര്‍മാ പ്രൊഡക്ഷന്‍സാണ് ഏക് മേം ഓര്‍ ഏക് തു നിര്‍മിച്ചത്. ഈ ചിത്രത്തിലെ കരീനയുടെ റോളിന് (റെയ്ന) ജബ് വി മീറ്റിലെ നായികയുമായി സാമ്യമുണ്ടായിരുന്നു.
തിരക്കഥയില്‍ കരീന വരുത്തിയ തിരുത്തലുകള്‍ മൂലം റെയ്ന, ജെബ് വി മീറ്റിലെ നായികയില്‍ നിന്നും വ്യത്യസ്തയായി. ഇതെല്ലാം കണ്ടതോടെ കരണ്‍ കരീനയ്ക്കു വേണ്ടി ചിത്രം നിര്‍മിക്കാമെന്നു സമ്മതിക്കുകയും ചെയ്തത്രേ. എന്തിരുന്നാലും മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് കരീന കാമറയ്ക്കു പിന്നില്‍ എത്തുന്നതിനായി കാത്തിരിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല