1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2024

സ്വന്തം ലേഖകൻ: 1999-ല്‍ ഇന്ത്യക്കെതിരേ നടത്തിയ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. പ്രതിരോധദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍, കാര്‍ഗില്‍ യുദ്ധം ഉള്‍പ്പെടെ ഇന്ത്യയുമായി നടന്ന സംഘര്‍ഷങ്ങളില്‍ മരിച്ച പാകിസ്ഥാന്‍ സൈനികര്‍ക്ക് പാകിസ്ഥാൻ സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ ആദരം അര്‍പ്പിച്ചു.

പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസ്സിലാക്കുന്നു, 1948, 1965, 1971 വർഷങ്ങളിൽ ആകട്ടെ, അല്ലെങ്കില്‍ 1999ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്‌ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു- മുനീര്‍ പറഞ്ഞു.

ഇതാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കവേ ഒരു പാകിസ്ഥാന്‍ സൈനിക മേധാവി, സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീര്‍ഘകാലമായി പാകിസ്ഥാൻ മുന്നോട്ടുവെച്ചിരുന്ന വാദം.

1999 മെയ് മുതൽ ജൂലൈ വരെ നടന്ന കാർഗിൽ യുദ്ധത്തിൽ ജമ്മു കശ്മീരിലെ കാർഗിൽ ജില്ലയിലെ നിയന്ത്രണ രേഖയുടെ ഇന്ത്യൻ ഭാഗത്തേക്ക് പാകിസ്ഥാൻ സൈന്യം നുഴഞ്ഞുകയറുകയായിരുന്നു. ഓപ്പറേഷൻ വിജയ് എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയുടെ സൈനിക നടപടി നുഴഞ്ഞുകയറ്റക്കാരെ തന്ത്രപ്രധാന സ്ഥാനങ്ങളിൽ നിന്ന് പിന്മാറാൻ നിർബന്ധിതരാക്കി.

സൈന്യം തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുക മാത്രമല്ല, പിന്നീട് ഇന്ത്യൻ സൈന്യം കൈമാറിയ സൈനികരുടെ മൃതദേഹങ്ങൾ സ്വീകരിക്കാൻ വീസമ്മതിക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.