ജയ് തോമസ്,സിറിയക് ജോര്‍ജ്: കരുങ്കുന്നം കുടുംബസംഗമത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. യുകെയില്‍ പ്രവാസി സംഗമങ്ങള്‍ക്ക് തുടക്കമിടുകയും മറ്റ് സംഗമങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കൂടുതല്‍ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കരിങ്കുന്നം സംഗമം കൂടുതല്‍ പുതുമകളോടെ ഈ മാസം 14,15,16 തിയതികളില്‍ ഡെര്‍ബിയിലുള്ള ഡെസ്‌റ്റോണ്‍ കോളേജ് പ്രപ്പറേഷന്‍ സ്‌കൂളില്‍ വച്ചു നടത്തപ്പെടുന്നു.പ്രകൃതി രമണീയമായ കരിങ്കുന്നം പഞ്ചായത്തില്‍ ജനിച്ച് യുകെയിലേക്ക് കുടിയേറിയ എല്ലാവരും ഒന്നിക്കുന്ന ഈ സംഗമം 11 വര്‍ഷങ്ങള്‍ പിന്നിടുകയാണ്.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ഏകദേശം 120 ലേറെ കുടുംബങ്ങള്‍ ഇത്തവണത്തെ സംഗമത്തില്‍ സംബന്ധിക്കുന്നുവെന്ന സവിശേഷത കൂടി സംഗമത്തിനുണ്ട് .പോയ കാലത്തെ സ്മരണകള്‍ പങ്കുവയ്ക്കുന്നതിനും പുതിയ സൗഹൃദങ്ങള്‍ സ്ഥാപിക്കുന്നതിനുമുള്ള ഒരവസരമായി കണ്ട് മൂന്നു ദിവസത്തെ സംഗമം പരിപാടിയില്‍ എല്ലാവരും കുടുംബ സമേതം പങ്കെടുക്കണമെന്ന് സംഘാടക സമിതി അഭ്യര്‍ത്ഥിച്ചു.14ാംതിയതി വെള്ളിയാഴ്ച രജിസ്‌ട്രേഷനോടു കൂടി സംഗമത്തിന് ആവേശകരമായി തുടക്കം കുറിക്കും.15ാം തിയതി രാവിലെ പത്തു മണിക്ക് കരിങ്കുന്നം ഇടവകയില്‍പ്പെട്ട ഫാ ഫിലിപ്പ് കുഴിപറമ്പിലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് പൊതു സമ്മേളനവും മറ്റ് കലാപരിപാടികളും അരങ്ങേറും.
യുകെയിലുള്ള എല്ലാ കരിങ്കുന്നം നിവാസികളേയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ‘ഞങ്ങള്‍ കരിങ്കുന്നംകാര്‍’ എന്ന കുടുംബ ഡയറക്ടറി പ്രകാശനം ചെയ്യും.ജിസിഎസ് ഇ,എ ലെവല്‍ തുടങ്ങിയ പരീക്ഷകള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കിയവരെ പ്രത്യേകം ആദരിക്കും.ആവേശമേറിയ ഒന്നാമത് ബാഡ്മിന്റണ്‍ മത്സംരം ഈ സംഗമത്തിന്റെ പ്രത്യേകതയാണ്.ബാഡ്മിന്റന്‍ മത്സര്ത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് തോമസ് ഉലഹന്നാന്‍(കാര്‍ഡിഫ്) സ്‌പോണ്‍സര്‍ ചെയ്ത സിഎം ജോസഫ് ചക്കുങ്കന്‍ മെമ്മോറിയല്‍ എവറോളിങ് ട്രോഫിയും നൂറു പൗമ്ട് കാഷ് അവാര്‍ഡും നല്‍കും.രണ്ടാം സ്ഥാനം നേടുന്ന വിജയിക്ക് ഷെമിന്‍ കണിയാര്‍ കുഴി(ന്യൂകാസില്‍) സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന എവര്‍റോളിങ് ട്രോഫിയും 50 പൗണ്ട് ക്യാഷ് അവാര്‍ഡും മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് ഷാജി തേക്കിലക്കാട്ടില്‍(ബ്രിസ്റ്റോള്‍) സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന എവറോളിങ് ട്രോഫിയും 25 പൗണ്ട് ക്യാഷ് അവാര്‍ഡും നല്‍കുന്നു.ഏറ്റവും മികച്ച കളിക്കാനാരായി തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് ജോര്‍ജ് നടുപ്പറമ്പില്‍(എഡിന്‍ബറോ)സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന എവറോളിങ് ട്രോഫിയും മെഡലും സമ്മാനിക്കും.
ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ പുതുക്കികൊണ്ട് വട്ടുകളി,ഓലപ്പന്തുകളി,കുട്ടിയും കോലും,കുലുക്കി കുത്ത്,വാശിയേറിയ വടംവലി മത്സരം എന്നവയും ഈ സംഗമത്തിന്റെ പ്രത്യേകതയാണ്.ഫാഷന്‍ ഷോ,സ്വിമ്മിങ് വിവിധയിനം കലാകായിക മത്സരങ്ങള്‍ തുടങ്ങിയ പരിപാടികളും സംഗമത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു.
അറിയപ്പെടുന്ന ധ്യാനഗുരുവും കപ്പുച്ചന്‍ സഭാംഗവും കരിങ്കുന്നം ഇടവകാംഗവുമായ ഫാ ജോണ്‍ ഈ സംഗമത്തില്‍ പങ്കെടുക്കുന്നുണ്ട് .
കരിങ്കുന്നം സംഗമത്തിന്റെ മുന്നോടിയായി ബഹു തൊടുപുഴ എംഎല്‍എയും മുന്‍ മന്ത്രിയുമായ ശ്രീ പി ജെ ജോസഫ്,ബഹു കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന സിജു,കരിങ്കുന്നം ഇടവകയില്‍ സേവനം ചെയ്യുന്നബഹു ഫാ തോമസ് കരിമ്പുകാലയില്‍,ഫാജോസഫ് മുന്നുനടയില്‍,ഫാ ജോസഫ് മേലേടം തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.
സ്വന്തം നാടിനെ സ്‌നേഹിക്കുകയും നാടിന്റെ വികസനത്തിനായി നിസ്തുലമായ സംഭാവനകള്‍ നല്‍കുകയും നിര്‍ധരരായ രോഗികളെ സഹായിക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന കരിങ്കുന്നം പ്രാദേശിക കുടുംബ കൂട്ടായ്മയിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജയിംസ് കാവനാല്‍ 087800606637
പ്രിന്‍സ്‌മോന്‍ മാത്യു07939490161
സ്ഥലം
Destone college preparation school
Swall wood manor
ST1 4 8 NS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല