സ്വന്തം ലേഖകന്‍: കരിപ്പൂരില്‍ എയര്‍ ഇന്ത്യാ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി, വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്. പൈലറ്റിന്റെ അശ്രദ്ധമൂലമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനം ഷാര്‍ജയിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം.
റണ്‍വേ ജോലികള്‍ നടക്കുന്ന ഭാഗത്തേക്ക് വിമാനം തെന്നിമാറുകയായിരുന്നു. പിന്നീട് വിമാനം പുറകോട്ടു കൊണ്ടുപോയി കൃത്യസമത്ത് പുറപ്പെടുകയും ചെയ്തു. സംഭവം വളരെ ഗൗരവമുള്ളതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. 178 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
റണ്‍വേ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ അപകട സാധ്യത ഏറെയുള്ള വിമാനത്താവളങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം. ഒപ്പം സുരക്ഷാ വീഴ്ച്ചകളും വിമാനത്താവളത്തില്‍ പതിവാകുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല