1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 14, 2018

സ്വന്തം ലേഖകന്‍: മലബാറില്‍ നിന്നുള്ള പ്രവാസികള്‍ക്ക് തിരിച്ചടി; കരിപ്പൂര്‍ വിമാനത്താവളത്തെ തരംതാഴ്ത്തി; വലിയ വിമാനങ്ങള്‍ ഇറങ്ങില്ല. നവീകരണത്തിന് ശേഷവും എയര്‍പോര്‍ട്ട് അതോറിറ്റി കാറ്റഗറിയില്‍ തരം താഴ്ത്തിയതിനാല്‍ വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാനാകില്ല. കാറ്റഗറി 9 ആിരുന്നത് നേരത്തെ നവീകരണത്തിന് വേണ്ടി 8 ആയി കുറച്ചിരുന്നു. നവീകരണത്തിന് ശേഷം ഇത് 9 ആക്കാനായിരുന്നു ധാരണ. അതേസമയം, അഗ്‌നിശമന കാറ്റഗറി കുറച്ചതോടെ കാറ്റഗറി 8ല്‍നിന്ന് 7 ആയി കുറഞ്ഞു.

പുറത്തിറക്കിയ ഉത്തരവില്‍ താത്കാലികമാണ് പദവിതാഴ്ത്തല്‍ എന്ന് പറയുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് വിമാനത്താവള അധികൃതരുടെ ശുപാര്‍ശ എയര്‍പോര്‍ട്ട് അതോറിറ്റി അംഗീകരിച്ചതോടെ യാത്രക്കാര്‍ ആശങ്കയിലാണ്. ബോയിങ് 777 മുതലുള്ള വിമാനങ്ങള്‍ക്ക് കോഴിക്കോട് സര്‍വീസ് നടത്താമെന്നിരിക്കേ, ഇതിനുള്ള അനുമതി ലഭ്യമാക്കുന്നതിനുപകരം ഇടത്തരം വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല എന്ന കാരണം പറഞ്ഞാണ് വിമാനത്താവളത്തെ തരംതാഴ്ത്തിയത്.

പുതിയ തീരുമാനം നടപ്പാവുന്നതോടെ വിദേശ വിമാനക്കമ്പനികളുടെ കോഴിക്കോട് സര്‍വീസിനുള്ള അപേക്ഷ വളരെയെളുപ്പം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിരസിക്കാനാവും. തീരുമാനം ആദ്യം ബാധിക്കുക വിമാനത്താവള അഗ്‌നിശമന സേനയെയാണ്. എട്ട് കാറ്റഗറിയിലുള്ള വിമാനത്താവളത്തില്‍ ഒരു ഷിഫ്റ്റില്‍ 24 പേര്‍ക്കാണ് ഡ്യൂട്ടി ഉണ്ടായിരിക്കുക. കാറ്റഗറി ഏഴിലാവുന്നതോടെ ഇത് 17 ആവും.

വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ക്കും ആനുപാതികമായ കുറവു വരുത്തേണ്ടിവരും. കസ്റ്റംസ്, എമിഗ്രേഷന്‍ തുടങ്ങിയ വിഭാഗങ്ങളെ തീരുമാനം പ്രത്യക്ഷത്തില്‍ ബാധിക്കില്ലെങ്കിലും വരുംദിവസങ്ങളില്‍ അവര്‍ക്കും അംഗസംഖ്യ കുറയ്‌ക്കേണ്ടി വരും. ഇതോടെ രാജ്യത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍ നിന്ന് പതിയെ പുറത്താക്കപ്പെടടുകയെന്ന വിധിയാണ് കരിപ്പൂരിനെ കാത്തിരിക്കുന്നത്.

റണ്‍വേ വികസനവുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി പരിഹാരിക്കാന്‍ ശ്രമിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.