സ്വന്തം ലേഖകന്‍: ജിദ്ദയില്‍ നിന്ന് നേരിട്ട് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്നത്തോടെ താത്കാലികമായി നിര്‍ത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ മെയ് ഒന്നു മുതല്‍ വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും കോഴിക്കോടേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിയത്.
കോഴിക്കോട് നിന്ന് ആ!ഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകള്‍ നടത്തിയ ജിദ്ദ, റിയാദ് സെക്ടറുകളിലേക്കുള്ള സര്‍വീസുകള്‍ കൊച്ചിയിലേക്ക് മാറ്റിയാണ് എയര്‍ ഇന്ത്യയും സൗദി എയര്‍ലൈന്‍സും ഷെഡ്യൂള്‍ പുനക്രമീകരിച്ചത്. റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ, സൗദി സര്‍വീസുകളും, ജിദ്ദ കോഴിക്കോട് സെക്ടറിലെ സര്‍വീസുകളും നിര്‍ത്തി.
എയര്‍ ഇന്ത്യയുടെയും സൗദിയയുടെയും ഓഫീസുകളിലോ ട്രാവല്‍ ഏജന്‍സികളെയൊ ബന്ധപ്പെട്ട് പുതിയ ടിക്കറ്റ് കൈപ്പറ്റിയാല്‍ മാത്രമേ യാത്രചെയ്യാന്‍ സാധിക്കൂ. അതേ സമയം എമിറേറ്റ്‌സ് എയര്‍ലൈന്‍സ് സര്‍വീസ് റദ്ദാക്കിയത് കാരണം നിരവധി പേര്‍ക്ക് യാത്ര പ്രയാസത്തിലാകും. എമിറേറ്റ്സില്‍ ടിക്കറ്റെടുത്തവര്‍ക്ക് മറ്റ് വിമാനങ്ങളില്‍ സീറ്റ് തരപ്പെടുത്താവാതെ പല ഏജന്‍സികളും പ്രയാസപ്പെടുന്നുണ്ട്.
എന്നാല്‍ ദമാമില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസും ജെറ്റ എയര്‍വെയ്‌സും നിലവിലെ പോലെ കോ!ഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ തുടരും. ഇത് മാത്രമാണ് സൗദിയില്‍ നിന്ന് കോ!ഴിക്കോടേക്കുള്ള നേരിട്ടുള്ള സര്‍വീസ്. കോഴിക്കോട് നിന്നും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന സെക്ടറുകളായ ജിദ്ദ, റിയാദ് വിമാനത്താവളങ്ങളിലേക്കുള്ള നേരിട്ടുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് മലബാറില്‍ നിന്നുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രയാസത്തിലാക്കുന്നത്. ഹജ്ജ്, ഉംറ തീര്‍ഥാകടരെയും തീരുമാനം ബുദ്ധിമുട്ടിലാക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല