1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 2, 2015

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ അടച്ചിടാനുള്ള തീരുമാനം പുനപരിശോധിക്കുമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച ഉന്നതതലയോഗം ചേരും.

റണ്‍വേയുടെ പുനര്‍നിര്‍മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള ശേഷി റണ്‍വേക്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുനര്‍ നിര്‍മാണത്തിനായി വിമാനത്താവളം അടച്ചിടാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 54 വിള്ളലുകളാണ് റണ്‍വേയില്‍ കണ്ടെത്തിയത്. മേയ് ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് വിമാനത്താവളം ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. ഉച്ചക്ക് 12 മണിമുതല്‍ രാത്രി 8 വരെ വിമാനത്താവളം അടച്ചിടും. ഈ സമയത്താണ് അറ്റകുറ്റപ്പണികള്‍ നടത്തുക.

ആറുമാസങ്ങള്‍ക്കു ശേഷം മാത്രമേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുവദിക്കുകയുള്ളൂ. പ്രവര്‍ത്തന സമയം 16 മണിക്കൂറായി ക്രമീകരിക്കും. ഇതുമൂലം വിമാന സര്‍വീസുകളുടെ എണ്ണത്തിലും കുറവുണ്ടാകും. മലബാര്‍ മേഖലയിലെ പ്രവാസികളേയും കുടുംബങ്ങളേയുമാണ് കരിപ്പൂര്‍ വിമാനത്താവളം അടച്ചിടുന്നത് ഏറെ ബാധിക്കുക.

കേരളലേയും ഗള്‍ഫിലേയും സ്‌കൂള്‍ അവധികള്‍, ഹജ്ജ്, ഉംറ സീസണ്‍ തുടങ്ങിയവ കണക്കിലെടുക്കാതെ ഏകപക്ഷീയമായെടുത്ത തീരുമാനത്തിനെതിരെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.