സ്വന്തം ലേഖകൻ: സര്‍വീസുകളുടെ ആവശ്യകത വർധിച്ചതിനെത്തുടർന്ന്, ഒമാൻ എയർ കോഴിക്കോട് ഉൾപ്പെടെയുള്ള വിവിധ രാജ്യാന്തര സെക്ടറുകളിലേക്ക് സർവീസുകൾ വർധിപ്പിക്കും. തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കും യൂറോപ്യൻ നഗരങ്ങളിലേക്കും ഒമാൻ എയർ അധിക സേവനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ജൂൺ 3 മുതൽ പ്രതിവാരം 11 സേവനങ്ങൾ നടത്തും. നിലവിൽ ആഴ്ചയിൽ 7 സേവനങ്ങളാണ് ഉള്ളത്. മസ്‌കത്ത് -കോഴിക്കോട് റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ദിവസങ്ങളില്‍ ഓരോ സര്‍വീസ് വീതവും ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ട് സര്‍വീസുകള്‍ വീതവും നടത്തും.
വരുന്ന വേനൽ അവധിക്കാലത്തും ബലി പെരുന്നാളിനും നാടണയാനിരിക്കുന്ന മലബാർ മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഈ അധിക സേവനങ്ങൾ ഗുണം ചെയ്യും.നിലവിൽ സേവനം ഇല്ലാത്ത സൂറിക്കിലേക്ക് ഒക്ടോബർ 5 മുതൽ പ്രതിവാരം 3 സേവനങ്ങൾ ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല