1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2018

സ്വന്തം ലേഖകന്‍: കുമാരസ്വാമിയല്ല, സമൂഹ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് രണ്ടാംഭാര്യയും കന്നട നടിയുമായ ഈ സുന്ദരിയെ. നിയുക്ത കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. എന്നാല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും തിരഞ്ഞത് പ്രമുഖ ദക്ഷിണേന്ത്യന്‍ നടിയായ രാധിക കുമാരസ്വാമിയുടെ പേര്.

എച്ച്ഡി കുമാരസ്വാമിയുടെ രണ്ടാം ഭാര്യയാണ് രാധിക. 2006 ലാണ് ഇരുവരും വിവാഹതിരാണെന്ന വിവരം പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യയും കുമാരസ്വാമിയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുളള ബന്ധം പരസ്യമായത്. 2010 ല്‍ മാത്രമാണ് തങ്ങള്‍ വിവാഹിതരാണെന്ന് രാധിക വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുണ്ട്. ശാമിക കെ സ്വാമി എന്നാണ് കുട്ടിയുടെ പേര്.

2002 ല്‍ നീല മേഘ ശര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് രാധിക കന്നഡയിലെത്തുന്നത്. 14 ആം വയസില്‍ രത്തന്‍ കുമാര്‍ എന്നയാളുമായിട്ടായിരുന്നു രാധികയുടെ ആദ്യ വിവാഹം. എന്നാല്‍ 14 ആം വയസില്‍ മകളെ നിര്‍ബന്ധപൂര്‍വ്വം വിവാഹം കഴിച്ചതാണെന്ന് ആരോപിച്ച് രാധികയുടെ അമ്മ രംഗത്തെത്തി. രാധികയെ തീക്കൊളുത്തി കൊല്ലാന്‍ രത്തന്‍ ശ്രമിച്ചെന്നും ആരോപണം ഉയര്‍ന്നു. 2002ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രത്തന്‍ മരിച്ചു.

30ലധികം ചിത്രങ്ങളില്‍ അഭിനയിച്ച രാധിക ചില ചിത്രങ്ങളുടെ നിര്‍മ്മാതാവുമാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.