സ്വന്തം ലേഖകന്‍: കര്‍ണാടക എംഎല്‍എമാര്‍ ശമ്പളം സ്വയം കുത്തനെ കൂട്ടിയത് വിവാദമാകുന്നു. പുതിയ വര്‍ദ്ധന നിലവില്‍ വരുന്നതോടെ എംഎല്‍എമാരുടെ ശരാശരി ശമ്പളം ഒരു മാസം 1.4 ലക്ഷം രൂപയാകും.
ഇതോടെ ദക്ഷിണേന്ത്യയിലെ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്ന എംഎല്‍എമാര്‍ എന്ന പദവി കര്‍ണാടകക്കാര്‍ സ്വന്തമാക്കും. നിലവില്‍ പ്രതിമാസം 1.2 ലക്ഷം ശമ്പളം വാങ്ങുന്ന തെലുങ്കാന, ആന്ധ്ര എംഎല്‍എമാര്‍ അതോടെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
എംഎല്‍എമാരുടെ ശമ്പള ചെലവിലേക്കായി 24.3 കോടി മാറ്റി വച്ചിരുന്ന കര്‍ണാടകക്ക് ഇനിമുതല്‍ അത് 40 കോടിയായി ഉയര്‍ത്തേണ്ടി വരും. കഴിഞ്ഞ ശമ്പള വര്‍ദ്ധന നിലവില്‍ വന്ന് നാലു വര്‍ഷം തികയുന്നതെ ഉള്ളുവെന്നതാണ് മറ്റൊരു പ്രത്യേകത.
2011 ല്‍ നിലവില്‍ വന്ന വര്‍ദ്ധന പ്രകാരം നിലവില്‍ കര്‍ണാടക നിയമസഭയിലെ ഓരോ എംഎല്‍എയും പ്രതിമാസം 90,000 രൂപ വാങ്ങുന്നുണ്ട്. എല്ലാം ആനുകൂല്യങ്ങളും ഉള്‍പ്പെടെയാണിത്.
കര്‍ണാടകയും തെലുങ്കാനയും ആന്ധ്രയും കഴിഞ്ഞാല്‍ എംഎല്‍എമാര്‍ക്ക് ഏറ്റവും ശമ്പളം നല്‍കുന്നത് തമിഴ്‌നാടാണ്. 55, 000 രൂപയാണ് തമിഴ്‌നാട് എംഎല്‍എമാരുടെ മാസ ശമ്പളം. ദക്ഷിണേന്ത്യയിലെ ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന എംഎല്‍എമാര്‍ കേരളത്തിലാണ്. 39,500 രൂപ മാത്രമേ കേരള എംഎല്‍എമാര്‍ക്ക് ശമ്പളം ലഭിക്കുന്നുള്ളു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല