1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2024

സ്വന്തം ലേഖകൻ: കർണാടകയിൽ സ്വകാര്യമേഖലയിൽ തദ്ദേശീയർക്ക് 100 ശതമാനംവരെ തൊഴിൽ സംവരണം ചെയ്യാൻ ലക്ഷ്യമിട്ട് മന്ത്രിസഭ അംഗീകാരം നൽകിയ ബില്ല് മരവിപ്പിച്ചു. വലിയ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബില്ല് താൽകാലികമായി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തിയ ശേഷമാകും വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുക. ഐടി മേഖലയിൽ നിന്നുൾപ്പടെ ശക്തമായ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിലാണ് സിദ്ധരാമയ്യ സർക്കാർ ബില്ല് മരവിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് കര്‍ണാടകയില്‍ സ്വകാര്യമേഖലയില്‍ തദ്ദേശീയര്‍ക്ക് 100 ശതമാനം വരെ നിയമനങ്ങള്‍ സംവരണംചെയ്യാന്‍ ലക്ഷ്യമിടുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. കര്‍ണാടകത്തില്‍ ജനിച്ചുവളര്‍ന്നവര്‍ക്കൊപ്പം 15 വര്‍ഷമായി കര്‍ണാടകത്തില്‍ സ്ഥിരതാമസമാക്കിയവരും കന്നഡ എഴുതാനും വായിക്കാനും പറയാനും അറിയുന്നവരുമായവര്‍ക്കും സംവരണംനല്‍കാനാണ് ബില്ലിലെ വ്യവസ്ഥ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.