‘മങ്കാത്ത’ എന്ന മെഗാഹിറ്റിന് ശേഷം വെങ്കട് പ്രഭു ഒരു തിരക്കഥയെഴുതി. വായിച്ചവരെല്ലാം അടിപൊളി ത്രില്ലര്‍ എന്ന് അഭിപ്രായപ്പെട്ടു. ഈ തിരക്കഥയില്‍ ആരെ നായകനാക്കണമെന്ന ചോദ്യത്തിന് പലരും പല അഭിപ്രായം പറഞ്ഞു. ചിലര്‍ അജിത്തിനെയും ചിലര്‍ വിജയ്‌യെയും നിര്‍ദ്ദേശിച്ചു. എന്നാല്‍ വെങ്കട് പ്രഭുവിന്‍റെ മനസില്‍ ഒരു നായകനേ ഉണ്ടായിരുന്നുള്ളൂ – സൂര്യ!
സൂര്യയോട് വെങ്കട് പ്രഭു കഥ പറഞ്ഞു. ‘ഉഗ്രന്‍’ എന്ന അഭിപ്രായവും കിട്ടി. തന്‍റെ ഡേറ്റിനായി കുറച്ച് കാത്തിരിക്കണമെന്ന് സൂര്യ അറിയിച്ചു. സൂര്യയുടെ ഡേറ്റിനായി കാത്തിരിക്കാന്‍ വെങ്കട് പ്രഭു തയ്യാറായിരുന്നു. എന്നാല്‍ ഒടുവില്‍ കിട്ടുന്ന വാര്‍ത്ത, ഈ പ്രൊജക്ടില്‍ നിന്ന് സൂര്യ പിന്‍മാറിയിരിക്കുന്നു എന്നാണ്.
വെങ്കട് പ്രഭുവിന് കൊടുക്കാന്‍ ഡേറ്റില്ലാത്തതാണ് സൂര്യയുടെ പിന്‍മാറ്റത്തിന് കാരണം. എന്നാല്‍ താന്‍ പിന്‍മാറിയെങ്കിലും സൂര്യ ഈ പ്രൊജക്ടിലേക്ക് മറ്റൊരു ഹീറോയെ നിര്‍ദ്ദേശിച്ചു – തന്‍റെ അനുജന്‍ കാര്‍ത്തി. ആ നിര്‍ദ്ദേശം വെങ്കട് പ്രഭുവും അംഗീകരിച്ചു. അങ്ങനെ വെങ്കട് പ്രഭു മങ്കാത്തയ്ക്ക് ശേഷം ചെയ്യുന്ന സിനിമയില്‍ കാര്‍ത്തി നായകനാകുമെന്ന് ഉറപ്പായി.
സൂര്യ ഇപ്പോള്‍ കെ വി ആനന്ദിന്‍റെ മാറ്റ്‌റാന്‍ എന്ന സിനിമയില്‍ അഭിനയിച്ചു വരികയാണ്. അതിന് ശേഷം ജൂണ്‍ മാസത്തോടെ ‘സിങ്കം 2’ ആരംഭിക്കും. ഹരി സംവിധാനം ചെയ്യുന്ന ഈ സിനിമ ‘സിങ്കം’ എന്ന മെഗാഹിറ്റിന്‍റെ രണ്ടാം ഭാഗമാണ്. അതേ, ദുരൈസിങ്കം എന്ന ഗര്‍ജ്ജിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായി സൂര്യ വീണ്ടുമെത്തുകയാണ്. സൂര്യയുടെ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത തന്നെ, അല്ലേ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല