തമിഴില്‍ സൂപ്പര്‍ ഹിറ്റായ കോ എന്ന ചിത്രത്തിന് ശേഷം കാര്‍ത്തികയും പിയാ ബാജ്‌പേയിയും ഒന്നിക്കുന്നു. സത്തം ഒരു ഇരുട്ടറയ് എന്ന ചിത്രത്തിന്റെ റീമേക്കലാണ് ഇവര്‍ അഭിനയിക്കുന്നത്. എണ്‍പതുകളില്‍ വിജയകാന്ത് അഭിനയിച്ച് സൂപ്പര്‍ ഹിറ്റായ സത്തം ഒരു ഇരുട്ടറയ് സംവിധാനം ചെയ്‌തത് എസ്. എ ചന്ദ്രശേഖറായിരുന്നു.
കാര്‍ത്തികയാണ് പ്രധാനപെട്ട വേഷം കൈകാര്യം ചെയ്യുന്നത്. പിയയുടെ കഥാപാത്രവും വളരെ ശക്തമായിട്ടുതന്നെ കഥയെ നിയന്ത്രിക്കുന്നതാണ്. വിക്രം പ്രഭുവാണ് നായകന്‍. വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ സ്‌നേഹയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. പഴയകാല നടി രാധയുടെ മകളാണ് കാര്‍ത്തിക. ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ കാര്‍ത്തിക കോ, ലെനിന്‍ രാജേന്ദ്രന്റെ മകരമഞ്ഞ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ദമ്മു എന്ന തെലുങ്ക് ചിത്രത്തിലാണ് കാര്‍ത്തിക ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പ്രശസ്‌ത നടിയും മോഡലുമായ പിയാ ബാജ്‌പേയി കെ വി ആനന്ദിന്റെ കോ എന്ന ചിത്രത്തിലൂടെയാണ് പ്രശസ്‌തയായത്. ഇപ്പോള്‍ പൃഥ്വിരാജിന്റെ നായികയായി മാസ്‌റ്റേഴ്‌സ് എന്ന ചിത്രത്തിലും പിയാ അഭിനയിച്ചുകഴിഞ്ഞു. ഏതായാലും പിയായും കാര്‍ത്തികയും ഒന്നിക്കുമ്പോള്‍ മറ്റൊരു ഹിറ്റിനായി കാതോര്‍ക്കുകയാണ് ഇരുവരുടെയും ആരാധകര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല