തമിഴിലെ സൂപ്പര്‍ നായക നിരയിലേക്ക് ഉയരുന്ന കാര്‍ത്തിയുടെ പുതിയ സിനിമ വരുന്നു.ബിരിയാണി എന്നു പേരിട്ട ചിത്രത്തിന്റെ സംവിധായകന്
വെങ്കടേഷ് പ്രഭു ആണ്.ആഗസ്തില്‍ ചിത്രീകരണം തുടങ്ങുന്ന ‘ബിരിയാണി’ ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കുമെന്ന് സംവിധായകന് പറഞ്ഞു. എ വെങ്കട് പ്രഭു ഡയറ്റ് എന്നാണ് ടാഗ് ലൈന്‍.
സാമന്ത, ഇല്യാന എന്നിവരെയാണ് നായികസ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സാമന്തയുടെ ഡേറ്റ് പ്രശ്നമായെങ്കില്‍ മണിരത്നം ചിത്രത്തില്‍ നിന്ന് അവര്‍ പിന്മാറിയതോടെ മിക്കവാറും സാമന്തയ്ക്ക് തന്നെ നറുക്കുവീണേക്കും. വെങ്കട് പ്രഭുവിന്റെ സഹോദരന് പ്രേംജി പതിവ് പോലെ ഈ ചിത്രത്തിലുമുണ്ടാവും. ശക്തിശരവണന് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന് സംഗീതം യുവാന്‍ ശങ്കര്‍ രാജയുടേതായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല