ജോമോന്‍ ജോസഫ്:സീറോ മലബാര്‍ സഭ ലിമറിക്കില്‍,അയര്‍ലണ്ട്, എല്ലാ വര്‍ഷവും നടത്തി വരാറുള്ള വലിയ ധ്യാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ലിമെരിക് ബിഷപ് Brendan Leahy, ലിമെറിക്ക് ധ്യാനം കരുണയുടെ വാതില്‍ 2016 വെള്ളിയാഴ്ച രാവിലെ ദൈവസാന്നിത്യത്തിന്റെ പ്രകാശം പരത്തുന്ന തിരി തെളിച്ചു ഉല്‍ഘാടനം ചെയ്യുന്നതാണ്. ലിമെറിക്ക് സെന്റ് പോള്‍സ് ചര്‍ച് വികാരി Fr. John Leonard പ്രാര്‍ത്ഥനാശംസകള്‍ അര്‍പ്പിക്കുന്നതാണ്.
കഴിഞ്ഞ വര്ഷം ധ്യാനം നടത്തിയ ലിമറിക്ക് റേസ് കോഴ്‌സില്‍ ഓഗസ്റ്റ് 19, 20, 21 (വെള്ളി, ശനി, ഞായര്‍ ) തീയതികളിലായിരിക്കും ഈ വര്‍ഷവും ധ്യാനം നടക്കുക. ‘കരുണയുടെ വാതില്‍ 2016’ എന്നായിരിക്കും ഈ കുടുംബ നവീകരണ ധ്യാനം അറിയപ്പെടുക.യുകെയിലുള്ള സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ റവ . ഫാ . സോജി ഓലിക്കലും ടീമംഗങ്ങളും ചേര്‍ന്നാണ് ഈ വര്ഷത്തെ ധ്യാനം നയിക്കുന്നത്. ആത്മീയ കൌണ്‍സലിങ്ങും( Spiritual Counselling) കുട്ടികള്‍ക്കായുള്ള ധ്യാനവും ( age 5 to 13 and by two tsreams) സെഹിയോന്‍ യുകെയുടെ തന്നെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്. ധ്യാനദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാര്ത്ഥന സഹായവും സഹകരണവും പങ്കാളിത്തവും സീറോ മലബാര്‍ സഭ ലിമറിക്കിന്‌ടെ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് റവ.ഫാ.ജോസ് ഭരണികുളങ്ങര അഭ്യര്‍ത്ഥിച്ചു.
N. B: ധ്യാനത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഓഡര്‍ അനുസരിച് പ്രഭാത ഭക്ഷണവും അത്താഴവും ധ്യാന ക്യാമ്പസില്‍ ലഭിക്കുന്നതാണ്. ഈ സേവനം ആഗ്രഹിക്കുന്നവര്‍ Royal Catering Dublin നു ആയി ബന്ധപ്പെടുക. Mob: 0862183824. പ്രഭാത ഭക്ഷണം ധ്യാന ക്യാമ്പസിലെ ഊട്ടുശാലയില്‍ ഇരുന്ന് കഴിക്കാവുന്നതാണ്. അത്താഴം താമസസ്ഥലത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കുന്ന രീതിയില്‍ ലഭിക്കുന്നതാണ്
N.B: ധ്യാനദിവസങ്ങളില്‍ പതിവുപോലെ ഉച്ചക്ക് എല്ലാവര്‍ക്കും സ്‌നേഹവിരുന്ന് നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് കൈക്കാരന്മാരായ റോബിന്‍ ജോസഫ് 0894485115 ( ജനറല്‍ കണ്‍വീനര്‍ ), പോമി മാത്യു 0879645463, എന്നിവരേയോ പ്രതിനിധി യോഗം സെക്രട്ടറി ജോബി മാനുവലിനേയോ 0877906961 ബന്ധപ്പെടുക..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല