1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 16, 2015

ബോബന്‍ സെബാസ്റ്റ്യന്‍: കണ്ണൂര്‍ ജില്ലയില്‍ ആറളം പഞ്ചായത്തില്‍ കീഴ്പള്ളിയില്‍ താമസിക്കുന്ന അനിലും കുടുംബവും ഇന്നൊരു തീരാ ദുഖത്തിലാണ്. തന്റെ മൂന്നു കുഞ്ഞുമക്കളില്‍ മൂത്ത മകളുടെ ജീവിതത്തെ ലുക്കിമിയ എന്നാ മാരക രോഗം കാര്‍ന്നു തിന്നുകയാണ്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ ജീവിതത്തിലെ സുന്ദര സ്വപ്‌നങ്ങള്‍ തകര്‍ത്ത് ലുക്കിമിയ എന്നാ മാരകമായ രോഗം പതിനാലുവയസുകാരിയായ അനഘയെ കീഴ്‌പ്പെടുത്തുന്നത്. ടാപ്പിംഗ് തൊഴിലാളിയായ അനിലിനും കുടുംബത്തിനും അത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

സ്വന്തമായി ഒരു കൂരപോലുമില്ലാത്ത അനിലും കുടുംബവും താമസിക്കുന്നത് ഒരു വാടക വീട്ടിലാണ്. അനില്‍ റബര്‍ വെട്ടികിട്ടുന്ന തുച്ചമായ വേദനം കൊണ്ടായിരുന്നു ഈ കുടുംബം നിത്യച്ചിലവുകള്‍ നടത്തിയിരുന്നത്. അങ്ങനെയുള്ള അവസ്ഥയിലാണ് അനഘയെ ഈ മാരക അസുഖം പിടിമുറുക്കുന്നത്. ഈ അവസ്ഥയില്‍ ജീവിതത്തിനു മുന്നില്‍ പകച്ചുനില്കുകയാണ് ഈകുടുംബം. ഇപ്പോള്‍തന്നെ തലശ്ശേരി കാന്‍സര്‍ സെന്ററില്‍ ആറു ലക്ഷത്തോളം രൂപ ചികിത്സക്കായി ചിലവാക്കിക്കഴിഞ്ഞു. നാട്ടുകാരുടെയും പള്ളിക്കരുടെയും സഹായത്തോടെയാണ് ഇതുവരെ ചികിത്സകള്‍ മുന്നോട്ട് കൊണ്ടുപോയത്.

മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയാണ് അനഘയ്ക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങിവരുവാനുള്ള ഏക മാര്‍ഗമായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. അതിനായി ഏകദേശം പതിനഞ്ഞുലക്ഷം രൂപ ചിലവുവരും എന്നാണ് ആശുപത്രി അധികാരികള്‍ അറിയിച്ചത്. ടാപ്പിംഗ് തൊഴിലാളിയായ അനിലിനും കുടുംബത്തിനും സ്വപ്നം കാണുവാന്‍ പോലും കഴിയാത്ത തുകയാണിത്. എങ്കിലും ദൈവത്തിന് അസാധ്യമായി ഒന്നുമില്ലല്ലോ എന്ന പ്രതിക്ഷയിലാണ് അനിലും കുംബവും.

നമ്മള്‍ യു കെ മലയാളികള്‍ ഒന്നു മനസുവച്ചാല്‍ ബാല്യത്തിലെ കരിഞ്ഞുതുടങ്ങിയ ഈ കുരുന്നിന്റെ ജീവിതത്തിലേക്ക് ഇനിയും നിറമുള്ള സ്വപ്നങ്ങളുടെയും പ്രേതിക്ഷകളുടെയും ദിനങ്ങള്‍ നല്‍കുവാന്‍ കഴിയില്ലേ. അനഘയുടെയും കുടുംബത്തിന്റെയും അവസ്ഥ കണ്ട് സന്മനസുള്ള ഒരു യു കെ മലയാളിയാണ് ഈ വിവരം വോകിംഗ് കാരുണ്യയെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അനേക്ഷണത്തില്‍അനഘയും കുടുംബവും സഹായം അങ്ങേയറ്റം അര്‍ഹിക്കുന്നു എന്ന് മനസിലാക്കി വോകിംഗ് കാരുണ്യയുടെ നാല്പത്തി ഒന്നാമത് സഹായം ഈ കുരുന്നിന് നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. ഈ കുരുന്നിനെ നമ്മുടെ മകളായി അല്ലെങ്കില്‍ അനിയത്തിയായി കണ്ട് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യാം. നിങ്ങളാല്‍ കഴിയുന്ന സഹായം സെപ്റ്റംബര്‍ ഇരുപത്തി എഴിനുമുന്‍പായി വോകിംഗ് കാരുണ്യയുടെ അക്കൊണ്ടില്‍ നിക്ഷേപിക്കാവുന്നതാണ്.

Charitties Bank Account Details

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍ വിവരങ്ങള്‍ക്ക്

Jain Joseph:07809702654
Siby Jose:07875707504
Boban Sebastian:07846165720

https://www.facebook.com/pages/Woking-Karunya-Charitable-society/193751150726688

web: http://www.wokingkarunya.co.uk/

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.