1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2012

ബോബന്‍ സെബാസ്റ്റ്യന്‍

ചാരിറ്റി പ്രവര്‍ത്തനത്തില്‍ യു കെ മലയാളി സംഘടനകള്‍ക്ക് മാതൃകയായ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി തുടര്‍ച്ചയായ രണ്ടാം മാസവും കേരളത്തിലെ അശരണര്‍ക്ക് സഹായ ഹസ്തം നീട്ടുന്നു.ഓരോ മാസവും നാട്ടിലെ ഓരോ ജില്ലയില്‍ സഹായം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്ന കാരുണ്യയുടെ ജനുവരി മാസത്തെ സഹായത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത് വയനാട് ജില്ലയില്‍, മീനങ്ങാടിയിലുള്ള വാഴവട്ട പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന ബ്രദര്‍ ജോണിയുടെ നേതൃത്തത്തില്‍ പ്രവര്‍ത്തിക്കുന്ന ജ്യോതിസ് നിവാസ് എന്ന ആതുരാലയത്തെയാണ് . ഡിസംബര്‍ മാസത്തിലെ ആദ്യസഹായം ലഭിച്ചത് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിനടുത്തുള്ള പിയോത്താവന്‍ എന്ന മാനസികരോഗികളെ ശുശ്രൂഷിക്കുന്ന സ്ഥാപനത്തിനാണ്.

അമ്പതില്‍പരം മാനസിക രോഗികളെയും പാവങ്ങളെയും സ്വന്തം വീട്ടില്‍ താമസിപ്പിച്ച്അവരെ പരിപാലിച്ചു
പോരുന്ന ആളാണ് ബ്രദര്‍ ജോണി. മദര്‍ തെരേസയുടെ പോഷക സംഘടന യായ ബ്രദര്‍ ഓഫ് ചാരിറ്റിയില്‍ പത്തരവര്‍ഷത്തോളം രോഗികള്‍ക്കും പാവങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചതിനു ശേഷം കോഴിക്കോടുള്ള മറ്റൊരു ചാരിറ്റി സംഘടനയില്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരിക്കെ, വയനാട്ടില്‍ നിരവധി പാവപ്പെട്ടവര്‍ ഉണ്ടെന്നും അവരെ സഹായിക്കുവാന്‍ അവിടെ ഒരു ആതുരാലയം ആവശ്യമുണ്ടെന്നും മനസിലാക്കി അവിടെ ചെല്ലുകയും പിന്നീടു അവിടെ സ്ഥിരതാമസമാക്കുകയും മുഴുവന്‍ സമയവും രോഗികള്‍ക്കും പാവങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുകയും ചെയ്യുകയാണ് ജോണി . അദേഹത്തിന്റെ കുടുംബവുംഅദേഹത്തോടൊപ്പം ഈ ശുശ്രുഷയില്‍ സജീവമായി പങ്കെടുക്കുന്നു.

ഉറ്റവരും ഉടയവരും ഇല്ലാതെഅലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസിക രോഗമുള്ളവരെയും പാവപ്പെട്ടവരെയും
സ്വന്തം സഹോദരങ്ങളെപ്പോലെ കരുതി അവരെ ശുശ്രുക്ഷിക്കുന്ന ബ്രദര്‍ ജോണി നമ്മള്‍ക്ക് എല്ലാം ഒരു മാതൃകയാണ്.
ഈ സഹോദരന്റെ നല്ല മനസിന്‌ പിന്തുണയുമായി ഒരുപറ്റം ഡോക്ടര്‍മാര്‍ സൌജന്യമായി ജ്യോതിസ് നിവാസിലെ
സഹോദരങ്ങളെ ചികിത്സിച്ചുകൊണ്ട് ഈ സംരഭത്തെ സഹായിക്കുന്നു. നാട്ടുകാരില്‍ നിന്നും ലഭിക്കുന്ന ചെറിയ
സംഭാവനകള്‍ കൊണ്ടാണ് ജ്യോതിസ് നിവാസ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നത്.

ഈ സ്ഥാപനത്തിന്‍റെ സാമ്പത്തികമായ സാഹചര്യം മനസിലാക്കി ജനുവരി മാസത്തെ സഹായം ജ്യോതിസ്ഭവന് നല്‍കാന്‍ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി തീരുമാനിച്ചിരിക്കുകയാണ്.ഈ സംരംഭത്തില്‍ പങ്കാളികള്‍ ആവാന്‍ യു കെയിലെ സന്മനസുള്ള മലയാളികളാവാന്‍ കാരുണ്യ ആഹ്വാനം ചെയ്യുകയാണ്. ജ്യോതിസ് നിവാസിലെ രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ സന്മനസുള്ളവര്‍ വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ അക്കൌണ്ടിലേയ്ക്ക് ജനുവരി 15 നു മുന്പായി പണം നിക്ഷേപിച്ചാല്‍ കാരുണ്യചാരിറ്റബിള്‍ സൊസൈറ്റി നിങ്ങള്‍ക്കുവേണ്ടി നിങ്ങളുടെ സഹായം ജ്യോതിസ് ഭവനില്‍എത്തിക്കുന്നതാണ്.നിങ്ങള്‍ നല്‍കുന്ന തുക അതെത്ര ചെറുതായാലും അത് മറ്റൊരാളുടെ ജീവിതത്തില്‍ വലിയൊരു മാറ്റം വരുത്തുമെന്നോര്‍ക്കുക.ഈ സംരംഭത്തില്‍ കാരുണ്യക്കൊപ്പം നമുക്കും കൈകോര്‍ക്കാം

കാരുണ്യയുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍

Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

Woking Karunya Charitable Society

Jain Joseph-president – 07809702654
Siby Jose-Secratery – 07875707504
Boban Sebastian – 07846165720

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.