1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 24, 2011

സിബി ജോസ്‌

സമ്മാനപ്പൊതികളുടെയും ആഘോഷരാവുകളുടെയും ഈ ക്രിസ്മസ് നാളുകള്‍ യു കെ മലയാളികളില്‍ ഉത്സവപ്രതീതി ഉണര്‍ത്തുമ്പോള്‍ തങ്ങളുടെ സഹജീവികളോടുള്ള പ്രതിബദ്ധത പ്രവര്‍ത്തിയില്‍ കാണിച്ച് മാതൃകയാവുകയാണ് വോക്കിങ്ങിലെ ഒരുപറ്റം മലയാളി മനസുകള്‍. .യുകെയിലെ മുഴുവന്‍ മലയാളികള്‍ക്കും മാതൃകയായി കൊണ്ട് കേരളത്തിലെ ദരിദ്രരെയും രോഗികളെയും സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ സഹായം കോട്ടയം ജില്ലയിലെ തലയോലപ്പറമ്പില്‍ സമീപമുള്ള പൊതി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പിയാത്തൌവാന്‍ എന്ന സ്ഥാപനത്തിന് നല്‍കികൊണ്ട് പ്രവര്‍ത്തന പഥത്തിലേക്ക് കടന്നു.

സിസ്റ്റര്‍ മേരി ലൂസി നടത്തുന്ന പിയാത്തൌവന്‍ മുപ്പതില്‍ പരം സ്ത്രീകളായ മാനസിക രോഗികളെ പരിപാലിക്കുന്ന സ്ഥാപനമാണ്. പല സ്ഥലങ്ങളിലും അലഞ്ഞു തിരിഞ്ഞു നടക്കുന്ന മാനസിക രോഗികളെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റും നല്‍കി നല്ല രീതിയില്‍ പരിപാലിക്കുക എന്ന മഹത്തായ സേവനമാണ് സിസ്റ്റര്‍ മേരി ലൂസി ചെയ്യുന്നത്. നാട്ടുകാരുടെയും സത്മനസ്സുള്ളവരുടെയും സഹായം കൊണ്ടാണ് പിയാത്തൌവന്‍ ദൈനംദിന ചിലവുകള്‍ക്കുള്ള തുക കണ്ടെത്തുന്നത്.

ആദ്യ സംരംഭത്തില്‍ തന്നെ പിയാത്തൌവന് വേണ്ടി 20,779.45 രൂപ സംഭാവനയായി നല്‍കുവാന്‍ കഴിഞ്ഞത് വോക്കിംഗ് കാരുണ്യ ചാരിറ്റിയോടുള്ള യുകെയിലെ മലയാളികളുടെ അകമഴിഞ്ഞ സ്നേഹവും പിന്തുണയും മൂലമാണ്. ചാരിറ്റബിള്‍ സൊസൈറ്റി സമാഹരിച്ച തുക ഇന്റര്‍നെറ്റ് ട്രാന്‍സ്ഫര്‍ വഴിയാണ് കൈമാറിയത്. വോക്കിങ്ങിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ഇവരുടെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ചാരിറ്റിയുടെ പ്രഥമ സഹായം ഇവര്‍ക്ക് നല്‍കുവാന്‍ തീരുമാനിച്ചത്.

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി, വൃദ്ധ സദനങ്ങള്‍, ബോയ്സ് ടൌണ്‍, ചികിത്സാസഹായം ആവശ്യമുള്ള പാവപ്പെട്ടവര്‍ എന്നിവര്‍ക്കാണ് ആദ്യ നിലയില്‍ സഹായം എത്തിക്കുക. ഓരോ മാസവും കേരളത്തിലെ ഓരോ ജില്ലയെ തിരഞ്ഞെടുത്തു സാമ്പത്തികം ഏറ്റവും ആവശ്യമുള്ളവരെ കണ്ടെത്തി സഹായിക്കുക എന്നതാണ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ചെയ്യുന്നത്. ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ട യുകെയിലെ പ്രഥമ ചാരിറ്റി സ്ഥാപനമാണ് വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി.

യുകെയിലെ മറ്റു സംഘടനകളില്‍ നിന്നും വ്യത്യസ്തമായി ചാരിറ്റി സേവനം എന്ന ഏക ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരഭിച്ച വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിക്ക് യുകെയില്‍ എമ്പാടുമുള്ള മലയാളികളില്‍ നിന്നും വന്‍ പ്രോത്സാഹനമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുകെയിലെ മുഴുവന്‍ മലയാളികളുടെ സഹായം ലഭിക്കുകയാണെങ്കില്‍ കേരളത്തില്‍ അവശരായി ജീവിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളെ സഹായികുവാന്‍ കഴിയുമെന്ന് ചാരിറ്റി വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

ചാരിറ്റി ഫണ്ട് ഏറ്റുവാങ്ങിയ സിസ്റ്റര്‍ മേരി ലൂസി വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ചെയ്യുന്നതു മഹത്തായ ഒരു കാരുണ്യമാണെന്നും. ഭൂമിയില്‍ മനുഷ്യര്‍ക്ക്‌ ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും വലിയ പുണ്യ പ്രവര്‍ത്തിയാണ് ഇതെന്നും എല്ലാവര്ക്കും നന്മകള്‍ വരട്റെയെന്നും ആശംസിച്ചു. വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ജനുവരി മാസം സഹായിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്നത് കേരളത്തിലെ വയനാട് ജില്ലയാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

ജെയിന്‍ ജോസഫ്‌ – 07809 702 654

സിബി ജോസ്‌ – 07875 707 504

ബോബന്‍ സെബാസ്റ്റ്യന്‍ – 07846 165 720

പിയാത്തൌവന് സംഭാവന നല്‍കിയതിനുള്ള രസീത് സിസ്റ്റര്‍ മേരി ലൂസിയില്‍ നിന്നും വോക്കിംഗ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിക്ക്‌ വേണ്ടി ജോസഫ്‌ അമ്പലത്തില്‍ വാങ്ങുന്ന ചിത്രമാണ് വാര്‍ത്തയുടെ ആദ്യഭാഗത്തില്‍ കൊടുത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.