ഫിലിപ് ജോസഫ്: കാരുണ്യവര്‍ഷ സമാപനവും ക്ലിപ്റ്റണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെ ഫാമിലി ഡോ ആഘോഷവും അഭിവന്ദ്യമെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റേയും മാര്‍ ജോര്‍ജ് ഞരളക്കാട്ട് പിതാവിന്റേയും വികാര്‍ ജനറല്‍ സജി മലയില്‍ പുത്തന്പുരയ്ക്കലിന്റേയും.
‘നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍’ എന്ന ആപ്തവാക്യവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ ആരംഭിച്ച കരുണയുടെ വിശുദ്ധ വര്‍ഷം ക്രിസ്തുരാജ തിരുന്നാളായ നവംബര്‍ 20 നു സമാപിക്കുന്ന അവസരത്തില്‍ ക്ലിഫ്ടണ്‍ രൂപതാ സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നവംബര്‍ 19 ശനിയാഴ്ച ഒരു ദിവസത്തെ നവീകരണ പരിപാടികളോടെ ഗ്ലോസ്റ്ററില്‍ വച്ച് ആഘോഷിക്കുന്നു.
ദൈവ കാരുണ്യത്തിന്റെ ആഴവും വ്യാപ്തിയും ഗ്രഹിക്കുന്നതിനും അത് സ്വന്തം ജീവിതത്തില്‍ സ്വീകരിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുവാനും ഈ വിശുദ്ധ വര്‍ഷം ഏവര്‍ക്കും ഉത്തേജനം നല്കി. ഈ വിശുദ്ധ വര്‍ഷാചരണത്തിലൂടെ കൈവന്ന ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദി പറയുവാനാണ് സീറോ മലബാര്‍ വിശ്വാസികള്‍ ഒരു കുടുംബമായി ഗ്ലോസ്റ്ററില്‍ ക്രിപ്റ്റ് സ്കൂള്‍ ഹാളില്‍ ഒന്നിക്കുന്നത്.
രാവിലെ 9 മണിക്ക് പരി. അമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ചു കൊണ്ടുള്ള ജപമാല പ്രാര്‍ത്ഥനയോടെ ഈ ദിനത്തിന് തുടക്കം കുറിക്കുന്നു. യുകെയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപം കൊണ്ട ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ പ്രഥമ മെത്രാനായ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിനും വികാര്‍ ജനറല്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ UKKCA സ്പിരിച്വല്‍ അഡ്വൈസര്‍ റ്റെവകേഷ്ബറി രൂപതാ ക്നാനായ ചാപ്ലിനും രൂപതാതലത്തില്‍ ഔദ്യോഗിക സ്വീകരണം നല്കുന്നുവെന്നതാണ് ഈ ദിവസത്തെ മറ്റൊരു പ്രത്യേകത.
പൊന്നിന് കുരിശ്, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച ബാലികാബാലന്മാരായിരിക്കും പിതാക്കന്മാരെ സ്കൂള്‍ ഗേറ്റില്‍ വന്നു പിതാക്കന്മാരെ സ്വീകരിച്ചു ആഘോഷമായി ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുന്നത്.
തലശേരി അതിരൂപതയുടെ മെത്രാപ്പൊലീത്തയും പ്രമുഖ വചനപ്രഘോഷകനുമായ അഭിവന്ദ്യ മാര്‍ ജോര്‍ജ് പിതാവ് വചന സന്ദേശം നല്‍കുന്നതും ആഘോഷമായ ദിവ്യബലിക്ക് മുഖ്യ കാര്മ്മികനാകുന്നതുമായിരിക്കും.
CDSMCC യുടെ കീഴിലുള്ള വിവിധ സണ്‍ഡേ സ്കൂളുകളില്‍ നിന്നും പത്താം ക്ലാസില്‍ വിജയികളായ കുട്ടികളെ അഭിവന്ദ്യ പിതാക്കന്മാര് സര്‍ട്ടിഫിക്കറ്റ് നല്കി അനുഗ്രഹിക്കും. രാവിലെ 9 മുതല്‍ കുമ്പസാരത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് എല്ലാവര്ക്കും മിതമായ നിരക്കില്‍ ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. ക്ലിഫ്ടണ്‍ രൂപത സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള കുര്‍ബാന കേന്ദ്രങ്ങളിലും കാരുണ്യവര്‍ഷ സംബന്ധമായ കലാപരിപാടികള്‍ ഉണ്ടായിരിക്കും. 5.30 ഓടെ അവസാനിക്കുന്ന ഈ കാരുണ്യവര്‍ഷ സമാപന കുടുംബസമ്മേളനത്തില് പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് ഇടഠ , സസ്നേഹം ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല