സ്വന്തം ലേഖകന്‍: കറുത്തമുത്തിലെ നായിക പ്രേമി വിശ്വനാഥിനെ മാറ്റിയതാര്? ആരോപണ പ്രത്യാരോപണങ്ങളുമായി നടിയും സംവിധായകനും, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു. ഏഷ്യനെറ്റിലെ ശ്രദ്ധേയമായ കറുത്തമുത്ത് എന്ന സീരിയലിലെ നായിക പ്രേമി പെട്ടന്നൊരു ദിവസം തന്നെ മനപൂര്‍വ്വം മാറ്റിയെന്ന് ആരോപിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയതോടെയാണ് വിവാദം തുടങ്ങിയത്.
എന്നാല്‍ പ്രേമിയ ഒഴിവാക്കാനുണ്ടായ കാരണം വിശദീകരിച്ചുകൊണ്ട് ഇപ്പോള്‍ ഫേസ്ബുക്കിലൂടെ തന്നെ രംഗത്തിയിരിക്കുകയാണ് സീരിയലിന്റെ സംവിധായകന്‍ പ്രവീണ്‍ കടക്കാവൂര്‍. നടിയ്ക്ക് അഭിനയത്തിന്റെ ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലെന്ന് അദ്ദേഹം പറയുന്നു. സത്യത്തില്‍ പരമ്പര തുടങ്ങി 2530 എപിസോഡ് ആയപ്പോള്‍ തന്നെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നതാണ്. അത് 300 എപിസോഡുകള്‍ വരെ നീണ്ടത് അവരുടെ ഭാഗ്യം. അതുകൊണ്ട് കേരളം അറിയുന്ന താരമാവാന്‍ കഴിഞ്ഞല്ലോ. സന്തോഷം, പ്രവീണ്‍ തുറന്നടിക്കുന്നു.
കറുത്ത നിറമുള്ള ഒരാളെ നായിക ആക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. കിഷോര്‍ സത്യയുടെ സുഹൃത്ത് ദിനേശ് പണിക്കരുടെ ഫേസ് ബുക്ക് സുഹൃത്തായിരുന്നു ശ്രീമതി.പ്രേമി. ഇവര്‍ കറുപ്പാണെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നവരോട് ചോദിക്കാന്‍ കിഷോര്‍ പറയുകയും താല്‍പര്യമുണ്ടെന്ന് അവര്‍ അറിയിച്ചതനുസരിച്ച് കഥയെയും കഥാപാത്രത്തെയും പ്രൊജക്റ്റ് നെക്കുറിച്ചും അവരോടു സംസാരിച്ച് ഓഡിഷന് വരാന്‍ പറഞ്ഞു. സ്‌ക്രീന്‍ ടെസ്റ്റില്‍ അഭിനയം അറിയില്ലെന്ന് ബോധ്യമായെങ്ങിലും അവരുടെ കറുപ്പ് നിറവും രൂപവും കൊണ്ട് മാത്രം നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സംവിധായകന്‍ പറയുന്നു.
ആയിരത്തി അഞ്ഞൂറ് രൂപ നല്‍കി അഭിനയിപ്പിച്ചു എന്ന പ്രേമിയുടെ ആരോപണത്തെക്ക്രിച്ചും സംവിധായകന്‍ പ്രതികരിച്ചു. അഭിനയം ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ വരുന്ന ഇത്തരക്കാര്‍ക്ക് ആരെങ്കിലും അയ്യായിരമോ പതിനായിരമോ പ്രതിഫലം കൊടുക്കുമോ എന്ന് ദയവായി മലയാളം ടെലിവിഷന്‍ വ്യവസായത്തില്‍ ഉള്ള ആരോടെങ്ങിലും ഒന്ന് തിരക്കി നോക്കാനാണ് പ്രവീണിന്റെ അപേക്ഷ.
എഗ്രിമെന്റ് പ്രകാരം, കറുത്ത മുത്തിന്റെ കാലയളവില്‍ അനുവാദമില്ലാതെ മറ്റ് പ്രൊജക്റ്റ്കള്‍ ചെയ്യരുത് എന്ന നിബന്ധന തെറ്റിച്ചത് കൊണ്ട് അവരെ മാറ്റി എന്നത് സാങ്കേതികം മാത്രം. ഈ പരമ്പര ആരംഭിച്ചപ്പോള്‍ മുതല്‍ പ്രേമി മൂലം ഉണ്ടായ ബുദ്ധിമുട്ടുകളുടെ ഒരു പരിണാമ ഗുപ്തിയായി മാത്രം ഈ ഒഴിവാക്കലിനെ കണ്ടാല്‍ മതിയെന്നും സംവിധായകന്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല