1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

മുംബയ്:മുംബൈയില്‍ ഇന്ത്യാക്കാരെ നിര്‍ദയം വെടിവച്ചിട്ടില്ല പാക് ഭീകരന്‍ അജ്മല്‍ കസബ് ജയിലില്‍ കരാട്ടെ പരിശീലനത്തില്‍. ദിവസത്തില്‍ ഒരു മണിക്കൂര്‍ ഇതിനായി കസബ് ചെലവഴിക്കുന്നു. ഏതാണ്ട് നാലു വര്‍ഷത്തോളമായി കസബ് ആര്‍തര്‍ ജയിലില്‍ വാസമാരംഭിച്ചിട്ട്. ജയിലിലെ വിരസതയകറ്റാനാണ് കരാട്ടെ പരിശീലനമാരംഭിച്ചത്. ഇതിനായി പ്രത്യേക ഉപകരണങ്ങളോ സംവിധാനങ്ങളോ ഒന്നും അനുവദിച്ചിട്ടില്ല. എന്നാല്‍ കസബ് ഇപ്പോള്‍ കരാട്ടെയില്‍ വിദഗ്ധനായെന്ന് ജയിലിലെ പൊലീസുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, കസബിന്റെ വധശിക്ഷ ശരിവച്ചുകൊണ്ടുള്ള സുപ്രീകോടതിവിധിയുടെ പകര്‍പ്പ് കഴിഞ്ഞദിവസം പ്രതിക്ക് കൈമാറി. ദയാഹര്‍ജി സമര്‍പ്പിക്കണമോ എന്നു ചോദിച്ചപ്പോള്‍ മൗനമായിരുന്നു മറുപടി. ബോംബ് സ്‌ഫോടനത്തെപ്പോലും അതിജീവിയ്ക്കാന്‍ ശേഷിയുള്ള അതീവ സുരക്ഷാ സെല്ലിലാണ് കസബിനെ പാര്‍പ്പിച്ചിരിയ്ക്കുന്നത്. മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു വെന്ന് കേട്ടിട്ടും ഇയാളില്‍ ഒരു ഭാവഭേദവുമുണ്ടാക്കിയില്ലെന്ന് അധികൃതര്‍ പറയുന്നു. ആഗസ്റ്റ് 29നാണ് കസബിന് വധശിക്ഷ വിധിച്ച ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.