സ്വന്തം ലേഖകന്‍: കശ്മീരില്‍ വീണ്ടും ബീഫ് വില്ലനാകുന്നു, മാട്ടിറച്ചി കടത്തിയെന്നാരോപിച്ച് ജനക്കൂട്ടം ആക്രമിച്ച പതിനാറുകാരന്‍ മരിച്ചു, സംഘര്‍ഷം. ജമ്മു കാശ്മീരിലെ ഉദ്ധംപൂരിലാണ് ദാദ്രി കൊലപാതകത്തിന് സമാനമായ സംഭവം നടന്നിരിക്കുന്നത്. പശുവിനെ കടത്തിയെന്നാരോപിച്ച് പതിനാറുകാരനെ കാശ്മീര്‍ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ഡ്രൈവര്‍ ആക്രമിക്കപ്പെട്ടത്.
സാഹിദ് അഹമ്മദും യുവാവും സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അക്രമികള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സാഹിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പത്ത് ദിവത്തിനുശേഷമാണ് ദില്ലിയിലെ സഫ്ദര്‍ ജംഗ് ആശുപത്രി കിടക്കയില്‍ വെച്ച് സാഹിദ് അഹമ്മദ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
സംഭവത്തെ തുടര്‍ന്ന് കാശ്മീരില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. പോലീസിനുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. സംഘര്‍ഷം ശക്തമായപ്പോള്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. അനന്ത് നാഗില്‍ നിന്ന് ശ്രീനഗറിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇവര്‍ ഓടിച്ചിരുന്ന ട്രക്കിനുനേരെ ബോംബാക്രമണം ഉണ്ടാകുന്നത്.
ബോംബാക്രമണത്തില്‍ പോലീസ് മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സാഹിദിന്റെ മരണത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച ജമ്മു കാശ്മീരില്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല