സ്വന്തം ലേഖകന്‍: കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനെതിരേ യുഎന്‍ രക്ഷാസമിതിയുടെയും മുസ്‌ലിം രാജ്യങ്ങളുടെയും പിന്തുണ പാക്കിസ്ഥാനു ലഭിക്കുക എളുപ്പമല്ലെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പാക് അധീന കാഷ്മീരിലെ മുസാഫറാബാദില്‍ വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍(ജനങ്ങള്‍) വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കരുത്. പുഷ്പഹാരവുമായി ആരും(രക്ഷാസമിതി അംഗങ്ങള്‍) നില്‍ക്കുന്നില്ല. നിങ്ങള്‍ക്കായി ആരും കാത്തുനില്‍ക്കുന്നില്ല. ഇസ്‌ലാം സമൂഹത്തിന്റെ കാവല്‍ക്കാര്‍ കാഷ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പിന്തുണയ്ക്കുന്നില്ല. സാന്പത്തിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണിത്.
ലോകത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് വ്യത്യസ്ത താത്പര്യങ്ങളുണ്ട്. നൂറു കോടി ജനങ്ങളുടെ കന്‌പോളമാണ് ഇന്ത്യ. നിരവധിപ്പേര്‍ അവിടെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട് ഖുറേഷി പറഞ്ഞു. കാഷ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരേ യുഎന്‍ രക്ഷാസമിതിയെ സമീപിക്കുമെന്നു പാക്കിസ്ഥാന്‍ പ്രഖ്യാപിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല