1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 11, 2017

സ്വന്തം ലേഖകന്‍: സ്വകാര്യ ഭാഗങ്ങളില്‍ ബിയര്‍ കുപ്പി കുത്തിയിറക്കി, മുളകു പൊടി വിതറി, ജമ്മു കശ്മീര്‍ പോലീസിന്റെ ക്രൂരതകളെക്കുറിച്ച് മോഷണക്കുറ്റത്തിന് അറസ്റ്റിലായ വീട്ടുജോലിക്കാരി. മോഷണക്കുറ്റം ആരോപിച്ച് കനാചല്‍ പോലീസ് അറസ്റ്റു ചെയ്ത യുവതിയോട് പോലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യലെന്ന പേരില്‍ അതിക്രൂരമായ ലൈംഗിക അതിക്രമം അരങ്ങേറിയത്.

തന്റെ സ്വകാര്യ ഭാഗത്ത് പോലീസ് ബിയര്‍ കുപ്പി കുത്തിയിറക്കിയെന്നും മുളക് പൊടി വിതറിയെന്നും യുവതി വെളിപ്പെടുത്തി. ജോലിക്ക് നിന്നിരുന്ന വീട്ടില്‍ നിന്നും ജോലി ഉപേക്ഷിച്ച് പോകാനൊരുങ്ങുവേ വീട്ടുടമസ്ഥരായ ദമ്പതികളാണ് 25 കാരിക്കെതിരെ പരാതി നല്‍കിയത്. ഇതുപ്രകാരം യുവതിയെ കസ്റ്റഡിയില്‍ എടുത്ത കനാചല്‍ പോലീസ് ഒരാഴ്ചയോളം യുവതിയെ സ്‌റ്റേഷനിലിട്ട് പീഡിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്.

കസ്റ്റഡിയില്‍ കഴിയുന്ന യുവതിയെ സന്ദര്‍ശിക്കാനെത്തിയ ഭര്‍ത്താവിനെയും പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഡല്‍ഹിയിലെ നിര്‍ഭയ കൂട്ടമാനഭംഗത്തിന് സമാനമാണ് ഈ സംഭവമെന്ന് യുവതിയുടെ അഭിഭാഷകന്‍ പറഞ്ഞു. യുവതിയെ പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാല്‍ പരിശോധനാഫലം പുറത്തുവിട്ടിട്ടില്ല. സംഭവം വാര്‍ത്തായതോടെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കശ്മീര്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.