സ്വന്തം ലേഖകന്‍: ജമ്മു കശ്മീരില്‍ വീണ്ടും സംഘര്‍ഷം. സൈന്യം നടത്തിയ വെടിവപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ അവാന്തിപുരയില്‍ സൈന്യം നടത്തിയ വെടിവപ്പിലാണ് പ്രതിഷേധക്കാരില്‍ ഒരാള്‍ മരിച്ചത്. ഇതോടെ കശ്മീരില്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി.
ജൂലൈ 8ന് ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദി ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷം തുടങ്ങിയത്. തുടര്‍ച്ചയായ പതിനാലം ദിവസവും കര്‍ഫ്യുവും വിഘടനവാദികള്‍ ആഹ്വാനം ചെയ്ത സമരവും ജനജീവിതം തടസപ്പെടുത്തി. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പതിനാലാം ദിവസവും തടഞ്ഞിരിക്കുകയാണ്.
അതിനിടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സന്ദര്‍ശിച്ചു. സംഘര്‍ഷം ചര്‍ച്ച ചെയ്യുന്നതിന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗവും വിളിച്ചിരുന്നു. കൂടാതെ നാലു ജില്ലകളില്‍ കര്‍ഫ്യൂ ഇളവ് അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല