സ്വന്തം ലേഖകന്‍: കശ്മീരില്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി അനിഷ്ട സംഭവം ഒഴിവാക്കാന്‍ വിമത നേതാക്കളെ വീട്ടുതടങ്കലിലാക്കി. ഭിന്നിച്ചുനിന്നിരുന്ന വിമത ഗ്രൂപ്പുകള്‍ രക്തസാക്ഷിദിനത്തില്‍ സംയുക്തമായി റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
സയ്യിദ് അലി ഗീലാനി, മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷബീര്‍ഷാ, ജെ.കെ.എല്‍.എഫ് നേതാവ് യാസീന്‍ മാലിക് തുടങ്ങിയവരെയാണ് വീട്ടു തടങ്കലില്‍ ആക്കിയത്. വിഷയത്തില്‍ തുടക്കം മുതലേ കശ്മീരില്‍ പ്രതിഷേധമുണ്ടായിരുന്നു. ഭിന്നിച്ചുനിന്നിരുന്ന വിമത ഗ്രൂപ്പുകള്‍ രക്തസാക്ഷിദിനത്തില്‍ സംയുക്തമായി റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.
1931 ജൂലൈ 13ന് പട്ടാളത്തിന്റെ വെടിയേറ്റുമരിച്ചവരുടെ ഓര്മക്ക് എല്ലാ ജൂലൈ 13നും കശ്മീരില്‍ രക്തസാക്ഷിദിനം ആചരിക്കാറുണ്ട്. മുഖ്യധാരാ പാര്‍ട്ടികളും വിഘടനവാദി ഗ്രൂപ്പുകളും ഒരേപോലെ ഈ ദിവസം ആചരിക്കാറുണ്ട്. രക്തസാക്ഷികളെ സംസ്കരിച്ചിരിക്കുന്ന പഴയ ശ്രീനഗറിലെ ഖ്വാജാ ബസാറിനടുത്ത ഖ്വാജാ നഖ്ശ്ബന്ധിലെ സ്മാരകത്തില്‍ അതിരാവിലെ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് പുഷ്പചക്രമര്‍പ്പിക്കും. രക്തസാക്ഷികളുടെ സമര്‍പ്പണം കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അധ്യായമാണെന്ന് സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. വിമത നേതാക്കള്‍ക്കിടയില്‍ ഐക്യത്തിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയ സാഹചര്യത്തില്‍ രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല