സ്വന്തം ലേഖകന്‍: കശ്മീര്‍, ഭീകരവാദ വിഷയങ്ങളില്‍ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കണം; മോദിയ്ക്ക് ഇമ്രാന്‍ ഖാന്റെ കത്ത്. പാക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയെ മോദി സാഹബ് എന്നാണ് ഇമ്രാന്‍ അഭിസംബോധന ചെയ്തിരിക്കുന്നത്. കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന തീയതി സെപ്റ്റംബര്‍ 14 ആണ്.
ന്യൂയോര്‍ക്കില്‍ ഈ മാസം ചേരുന്ന യുഎന്‍ ജനറല്‍ അസംബ്ലിക്കിടെ പാക് വിദേശകാര്യമന്ത്രി മഖ്ദൂം ഷാ മെഹമൂദ് ഖുറേഷിയും വിദേശകാര്യമന്ത്രി സുഷമസ്വരാജും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അവഗണിക്കാനാവാത്ത വെല്ലുവിളി നിറഞ്ഞ ബന്ധം എന്നാണ് ഓഗസ്റ്റ് 18ന് മോദിയുടെ കത്തിനു മറുപടിയായി ഇന്ത്യപാക് ബന്ധത്തെ ഇമ്രാന്‍ ഖാന്‍ വിശേഷിപ്പിച്ചത്. കാഷ്മീര്‍ തര്‍ക്കത്തിനു പരിഹാരം കാണണം. ഭാവിതലമുറയ്ക്കായി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും തെഹരീക്ഇഇന്‍സാഫ് പാര്‍ട്ടിയുടെ അധ്യക്ഷന്‍കൂടിയായ ഇമ്രാന്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുമായി ചര്‍ച്ചയ്ക്കു താത്പര്യമുണ്ടെന്ന് മൂന്നാം തവണയാണ് ഇമ്രാന്‍ ഖാന്‍ അറിയിക്കുന്നത്. ഇസ്‌ലാമാബാദില്‍ നടക്കുന്ന സാര്‍ക് ഉച്ചകോടിയിലേക്കു മോദിയെ പാക് പ്രധാനമന്ത്രി ക്ഷണിച്ചു. ഇന്ത്യപാക് ബന്ധത്തില്‍ ദിശാമാറ്റം കൊണ്ടുവന്നതില്‍ ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി വഹിച്ച പങ്കിനേക്കുറിച്ചും ഇമ്രാന്‍ കത്തില്‍ സൂചിപ്പിച്ചതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല