സ്വന്തം ലേഖകന്‍: കശ്മീരില്‍ സംഘര്‍ഷം രൂക്ഷം, സൈന്യവും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 15 കാരന് കൊല്ലപ്പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബാരമുല്ലയില്‍ സൈന്യവും പ്രക്ഷോഭകാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നന്ദേഹാല്‍ സ്വദേശി ഡാനിഷ് മന്‍സൂറാണ് കൊല്ലപ്പെട്ടത്.
പരിക്കേറ്റ അഞ്ചുപേരില്‍ മൂന്നു പേരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണ്. താഴ്വരയിലെ സംഘര്‍ഷത്തില്‍ അയവു വന്നതിനെ തുടര്‍ന്ന് പുല്‍വാമ ഉള്‍പ്പെടെയുള്ള സ്ഥലത്തുനിന്ന് കര്‍ഫ്യൂ പിന്‍വലിച്ചിരുന്നു. എന്നാല്‍ മേഖലയില്‍ വീണ്ടും നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
നിയന്ത്രണംവിട്ട ജനക്കൂട്ടം പിഡിപി എംപിയുടെ വീടിനു നേരെയും ആക്രമണം നടത്തി. രാജ്യസഭാ എംപി നാസിര്‍ അഹമ്മദിന്റെ കുല്‍ഗാമിലെ വീടിനു നേരെയായിരുന്നു ആക്രമണം. അക്രമികള്‍ വീടിനു തീയിടുകയും കാവല്‍ നിന്നിരുന്ന സുരക്ഷാസേനയുടെ തോക്കുകള്‍ തട്ടിയെടുക്കുകയും ചെയ്തു.
അതേസമയം പ്രശ്നം ചര്‍ച്ചചെയ്യാന്‍ കശ്മീരിലേക്ക് നാലാം തീയതി കേന്ദ്രം സര്‍വകക്ഷി സംഘത്തെ അയക്കും. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഇതുവരെ 69 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല