സ്വന്തം ലേഖകന്‍: കുട്ടിയുടുപ്പിട്ട് കാശി വിശ്വനാഥ ക്ഷേത്രം സന്ദര്‍ശിക്കാന്‍ പോയാല്‍ സാരി ഫ്രീ, വിദേശികള്‍ക്ക് പുതിയ നിയമം. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തുന്ന വിദേശികള്‍ക്ക് സാരി നല്‍കാനാണ് പുതിയ നിയമം ലക്ഷ്യം വക്കുന്നത്. വിദേശികള്‍ സാരിയുടത്ത് ദര്‍ശനം നടത്തണമെന്ന് ട്രസ്റ്റ് കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു.
ക്ഷേത്ര ദര്‍ശനത്തിന് എത്തുന്ന വിദേശ വനിതകള്‍ ഇറക്കം കുറഞ്ഞതും ശരീരത്തോട് ഒട്ടിക്കിടക്കുന്നതുമായി വസ്ത്രങ്ങള്‍ ധരിക്കുന്നത് പതിവായി കണ്ടതിനെ തുടര്‍ന്നാണ് സാരി നല്‍കാമെന്ന നിര്‍ദ്ദേശവുമായി ട്രസ്റ്റ് മുന്നോട്ടു വന്നത്. എന്നാല്‍ ഇതുവരെ പ്രത്യേക വസത്രധാരണ രീതിയൊന്നും കൊണ്ടു വന്നിട്ടില്ലയെന്നും ട്രസ്റ്റ് മെമ്പര്‍മാര്‍ പറഞ്ഞു. സൗജന്യമായി സാരി നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
സാരി ധരിച്ച് പൂജകളില്‍ പങ്കെടുക്കണമെന്നാണ് ട്രസ്റ്റിന്റെ ഇപ്പോഴത്തെ നിര്‍ദ്ദേശം. എന്നാല്‍ ദര്‍ശനം കഴിഞ്ഞാല്‍ സാരി തിരിച്ചു നല്‍കണം. അതേസമയം വിദേശികള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ പൂജ നടത്തുന്നതിനോ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല