സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തില്‍ വീണ്ടും കാന്‍സര്‍ സ്ഥിരീകരിച്ചതിന് പിന്നാലെ നോസ്ട്രഡാമസ് പ്രവചനം സമൂഹമാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണവും ഹിരോഷിമയിലെ ബോംബ് സ്ഫോടനവും, നെപ്പോളിയന്‍റെ ഉയർച്ചയും ഒപ്പം 2024ലെ രാജകുടുംബത്തിലെ പ്രയാസകരമായ സമയങ്ങളും പ്രവചനത്തിന്‍റെ ഭാഗമായിരുന്നു.
നിഗൂഢമായ വരികളിലൂടെയായിരുന്നു പതിനഞ്ചാം നൂറ്റാണ്ടിലെ പ്രവാചകനായിരുന്ന നോസ്ട്രഡാമാസിന്റെ പ്രവചനങ്ങൾ. ഒരു രാജാവിന്റെ സ്ഥാനത്യാഗവും മറ്റൊരു രാജാവിന്റെ അപ്രതീക്ഷിത ഉദയവും പ്രവചനത്തിൽ പറയുന്നുണ്ട്. ഇപ്പോഴത്തെ ബ്രിട്ടീഷ് രാജകുടുംബത്തിലെ ചാൾസ് രാജാവിനെയും ഹാരി രാജകുമാരനെയും ചേർത്ത് ഈ പ്രവചനം വായിക്കുന്നവരുമുണ്ട്. ചാൾസ് രാജാവിന് കാന്‍സാറാണെന്ന് കണ്ടെത്തിയിരുന്നു.
അദ്ദേഹം ഇപ്പോൾ ചികിൽസയിലാണ്. എന്നാൽ സ്വയമായോ അല്ലാതെയോ ചാൾസ് രാജാവ് സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. അതേസമയം രാജകീയ ചുമതലകളോട് കുറച്ച് താൽപര്യം മാത്രം കാണിച്ചിട്ടുള്ള ഹാരി രാജകുമാരൻ എങ്ങനെ രാജാവാകും എന്ന ചോദ്യത്തിന് ഉത്തരമില്ല.
കെയ്റ്റ് മിഡിൽടണിന്റെ ആരോഗ്യത്തപ്പറ്റി പ്രവചനങ്ങളുമായി നിലവിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെയും രംഗത്തെത്തി. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതും, എലോണ്‍ മസ്ക് ട്വിറ്റർ വാങ്ങിച്ചതും താൻ മുൻകൂട്ടി അറിഞ്ഞിരുന്നതായി അദ്ദേഹം അവകാശപ്പെട്ടിട്ടുണ്ട്. വരുന്ന വർഷത്തിൽ കെയ്റ്റിന്റെ എല്ലുകൾക്കും, മുട്ടിനും, കാലിനും, സന്ധികള്‍ക്കും പ്രശ്നമുണ്ടാകുമെന്നും സലോമെ കൂട്ടിച്ചേർത്തു. ഭാവിയിലെ രാജകുമാരിയുടെ രാജകീയ ചുമതലകളെപ്പറ്റി പ്രവചനത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല