1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

കേറ്റിന്റെ അര്‍ദ്ധ നഗ്നചിത്രം എടുത്തത് ബ്രട്ടീഷുകാരനായ ഫോട്ടോഗ്രാഫറാണന്ന വെളിപ്പെടുത്തലുമായി ഫ്രഞ്ച് പാപ്പരാസിയായ പാസ്‌കല്‍ റോസ്ട്രിന്‍ രംഗത്തെത്തി. ക്ലോസര്‍ മാഗസീന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇയള്‍ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും പാസ്‌കല്‍ പറഞ്ഞു. എന്നാല്‍ ഫ്രഞ്ച് പാപ്പരാസി സമൂഹത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇയാളുടെ പേര് വെളിപ്പെടുത്താനാകില്ലെന്നും പാസ്‌കല്‍ വെളിപ്പെടുത്തി.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ കേറ്റിന്റെ ടോപ്പ്‌ലെസ്സ് ചിത്രങ്ങള്‍ ഇതിനിടെ മറ്റ് വിദേശ പ്രസിദ്ധീകരണങ്ങള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഇരിക്കുകയാണ്. ഫ്രഞ്ച് മാഗസീനായ ക്ലോസറാണ് ഇത് ആദ്യം പ്രസിദ്ധീകരിച്ചത്. ഏതെങ്കിലും ഫ്രഞ്ച് പ്രസിദ്ധീകരണം ചിത്രം പ്രസിദ്ധീകരിക്കുന്നത് പാരീസ് കോടതി വിലക്കിയി്ട്ടുണ്ട്. ഇതിനിടെ ഇന്നലെ പുറത്തിറങ്ങിയ ഒരു സ്വീഡിഷ് മാഗസീന്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു. പതിനാറ് പേജുളള പ്രത്യേക പതിപ്പായാണ് മാഗസീന്‍ പുറത്തിറക്കിയത്. ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഒരു ഡെന്മാര്‍ക്ക് പ്രസിദ്ധീകരണവും ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്രാന്‍സിലെ കുപ്രശസ്തനായ പാപ്പരാസി ഫോട്ടോഗ്രാഫറാണ് പാസ്‌കല്‍. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് കാര്‍ല ബ്രൂണിയുടെ അടുത്ത സുഹൃത്തുകൂടിയായ ഇയാള്‍ ദീര്‍ഘദൂര ലെന്‍സ് ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിദഗ്ദ്ധനാണ്. നഗ്നചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ തന്റെ അടിസ്ഥാന ശമ്പളം മാത്രമാണ് ചിത്രത്തിനായി വാങ്ങിയതെന്നും പാസ്‌കല്‍ വെളിപ്പെടുത്തി.

അവധിക്കാലം ആഘോഷിക്കാനായി ഫ്രാന്‍സിലെ ഒരു പ്രഭുമന്ദിരത്തിലെത്തിയ കേറ്റിന്റെ ചിത്രം ഇപ്പോഴും വന്‍ കോളിളക്കമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വില്യം രാജകുമാരന്റെ മാതാവ് ഡയാന രാജകുമാരിയുടെ കാറപകടത്തിനും കാരണം പാപ്പരാസികളുടെ ശല്യമായിരുന്നു എന്നത് കേറ്റിന് നേരെയുളള പാപ്പരാസികളുടെ ശല്യം രാജകുടുംബത്തെ ചകിതരാക്കുന്നുണ്ട്. തന്റെ അമ്മയോട് ചെയ്തത് കേറ്റിനോട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് വില്യം രാജകുമാരന്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. രാജദമ്പതികളുടെ സ്വകാര്യത ലംഘിച്ച ഫോട്ടോഗ്രാഫര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പൊതുവേ ഉളള വികാരം.

വലേരി സ്യൂ എന്ന വനിതാ ഫോട്ടോഗ്രാഫറാണ് ചിത്രം പകര്‍ത്തിയതെന്നായിരുന്നു മുന്‍പ് നടത്തിയ വെളിപ്പെടുത്തല്‍. എന്നാല്‍ കേറ്റിന്റേയും വില്യമിന്റേയും ചിത്രങ്ങള്‍ എടുത്തെങ്കിലും കേറ്റിന്റെ നഗ്നചിത്രങ്ങള്‍ താന്‍ പകര്‍ത്തിയിട്ടില്ലെന്നായിരുന്നു വലേരിയുടെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.