മോഡലും നടിയുമായ കേയ്റ്റ് പ്രൈസിനു രണ്ടു ഭര്‍ത്താക്കന്മാരെ കൊണ്ട് മതിയായില്ല. ഇനി പത്തെണ്ണം കൂടി വേണമെന്ന നിലപാടിലാണ് ഈ 33കാരി. പീറ്റര്‍ ആന്‍ഡ്രേയാണ് ആദ്യം വിവാഹം കഴിച്ചത്. ഇതില്‍ രണ്ടു കുട്ടികളുണ്ട്. അതിനുശേഷം അലെക്‌സ് റീഡിനെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ബൈ പറഞ്ഞു. എനിക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നുണ്ട്. അതുപോലെ കുതിരകളും ഭര്‍ത്താക്കന്മാരും വേണം, ഏകദേശം 12 എണ്ണമെങ്കിലും-ബ്രിട്ടണിലെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പ്രൈസ് പറഞ്ഞു.
2002ല്‍ ഹ്യു ഹെഫ്‌നേഴ്‌സ് മാഗസിനില്‍ നഗ്നയായി പോസ് ചെയ്തതുമുതലാണ് ഈ മോഡല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. കാതി പ്ലേബോയ് മാഗസിനുവേണ്ടി തുണിയഴിക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. സിനിമകളിലേക്കും ഓഫറുകളെത്തുന്നുണ്ട്. അര്‍ജന്റീനിയന്‍ മോഡല്‍ ലിയാന്‍ഡ്രോ പെന്നെയാണ് കാതിയുടെ പുതിയ കൂട്ടുകാരന്‍.
ആദ്യ ഭര്‍ത്താവ് പീറ്റര്‍ ഭാര്യയെ കുറിച്ച് വിശേഷിപ്പിച്ചത് വന്യജീവിയെന്നാണ്. ഒരു സ്വിം സ്യൂട്ട് കലണ്ടറിനുവേണ്ടി ഒരു കൂട്ടം പുരുഷന്മാര്‍ക്കു നടുവില്‍ ഭാര്യ അല്‍പ്പവസ്ത്രധാരിയായെത്തി പോസ് ചെയ്തതിനെ കുറിച്ച് പ്രതികരിച്ചത് വിവാദമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല