സ്വന്തം ലേഖകന്‍: ആറോളം പേരുടെ മുന്നില്‍വെച്ച് മസാജ് ചെയ്ത് തരാന്‍ ആവശ്യപ്പെട്ടു; കൈകഴുകാനായി വാഷ്‌റൂമില്‍ ചെന്നപ്പോള്‍ പിന്നില്‍ നിന്ന് കെട്ടിപിടിച്ച് ചുംബിച്ചു; പ്രമുഖ നിര്‍മാതാവ് സുഭാഷ് ഗയിക്കെതിരെ മീ ടൂ ആരോപണവുമായി നടി. കേറ്റ് ശര്‍മ്മയാണ് ബോളിവുഡിലെ പ്രശസ്ത സിനിമാ നിര്‍മ്മാതാവ് സുഭാഷ് ഗായിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ശനിയാഴ്ച മുംബൈയിലെ വെഴ്‌സേവ പൊലീസ് സ്റ്റേഷനില്‍ കേറ്റ് ഇത് സംബന്ധിച്ച പരാതി നല്‍കി.
തന്നോട് വീട്ടില്‍ വരാന്‍ പറയുകയും നിര്‍ബന്ധപൂര്‍വ്വം കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആഗസ്റ്റ് ആറിനാണ് പരാതിക്കടിസ്ഥാനമായ സംഭവം നടക്കുന്നത്. അന്നേ ദിവസം സിനിമയുടെ കാര്യം പറയാനെന്ന പേരില്‍ എന്നെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവിടെ ഏകദേശം ആറോളം ആളുകള്‍ ഉണ്ടായിരുന്നു. അവരുടെ മുന്നില്‍ വെച്ച് തന്നോട് ഗായിന് മസാജ് ചെയ്ത് കൊടുക്കാന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ ആഗ്രഹം കേട്ടപ്പോള്‍ ഞാന്‍ ആദ്യം ഞെട്ടിയെങ്കിലും സീനിയര്‍ എന്ന ബഹുമാനം നല്‍കി ഞാന്‍ അതിന് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് ഏകദേശം രണ്ട് മൂന്ന് മിനിട്ട് വരെ അദ്ദേഹത്തിന് മസാജ് ചെയ്ത് കൊടുത്ത ശേഷം വാഷ് റൂമില്‍ കൈകഴുകാനായി പോയി എന്നാല്‍ ഗായിക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് എന്നെ പിന്തുടര്‍ന്ന് വരികയും കെട്ടി പിടിക്കുകയും ചുംബിക്കുകയും ചെയ്തതായി കേറ്റ് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് അസ്വസ്ഥയായ ഞാന്‍ വീട്ടില്‍ പോകണമെന്ന് പറയുകയും എന്നാല്‍ അന്നേ ദിവസം അയാളോടൊപ്പം തങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നും കേറ്റ് കൂട്ടിച്ചേര്‍ത്തു. അതേസമയം താന്‍ മീ ടുവിനെ വളരെയധികം സപ്പോര്‍ട്ട് ചെയ്യുന്നുവെന്നും എന്നാല്‍ ചിലര്‍ വെറും പ്രശസ്തിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും തനിക്കെതിരെയും അത്തരത്തിലുള്ള ആരോപണം വന്നതില്‍ ഖേദിക്കുന്നുവെന്നും സുഭാഷ് ഗായി ട്വീറ്റ് ചെയ്തു. എന്തു തന്നെയായാലും അക്കാര്യം എന്റെ അഭിഭാഷകന്‍ കൈകാര്യം ചെയ്യും സുഭാഷ് ട്വിറ്ററില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല