ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ പത്‌നി കേറ്റ് മിഡില്‍ടണിന്റെ അര്‍ധ നഗ്‌നചിത്രങ്ങള്‍ രാജകുടുംബത്തിനു പുതിയ തലവേദന സൃഷ്ടിക്കുന്നതിനൊപ്പം ഗുരുതരമായ സുരക്ഷാ വീഴ്ചയിലേയ്ക്കും വിരല്‍ചൂണ്ടുന്നു. സംഭവം ഗൗരവമായി എടുക്കണമെന്നും കാമറയുടെ സ്ഥാനത്ത് തോക്കായിരുന്നെങ്കില്‍ ദമ്പതികളുടെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ആലോചിക്കണമെന്നും പ്രമുഖര്‍ പറയുന്നു. രാജകുടുംബത്തിന്റെ മാനക്കേടിനേക്കുറിച്ച് മാത്രമല്ല ചിന്തിക്കേണ്ടതെന്നും കാമറ ലെന്‍സിനു പകരം ഒരു ലോംഗ് റേഞ്ച് തോക്കിന്റെ കുഴലാണ് കേറ്റിനു നേരെ നീണ്ടതെങ്കില്‍ അടുത്ത ദിവസത്തെ വാര്‍ത്ത മറ്റൊന്നാകുമായിരുന്നുവെന്ന് മുന്‍ ബ്രിട്ടീഷ് സേനാംഗം ആന്‍ഡി മക്‌നാബ് പറഞ്ഞു.
600 മീറ്റര്‍ ദൂരെ നിന്നു ഒരു ഷാര്‍പ്പ് ഷൂട്ടര്‍ക്ക് ലക്ഷ്യം ഭേദിക്കാന്‍ കഴിയും. കേറ്റിന്റെ ചിത്രമെടുത്ത പാപ്പരാസി കാമറാമാന്റെ റേഞ്ചും ഏകദേശം ഇതിനുള്ളില്‍ വരുമെന്നാണ് അനുമാനിക്കുന്നത്. വില്യം രാജകുമാരന്റെ അമ്മ പരേതയായ ഡയാന രാജകുമാരിയെ മാധ്യമങ്ങള്‍ വേട്ടയാടിയതിനു തുല്യമായാണ് ഈ നടപടിയെന്ന് ബ്രിട്ടനിലെ പ്രമുഖ പൊതുപ്രവര്‍ത്തകനായ മാക്‌സ് ക്ലിഫോര്‍ഡ് പറഞ്ഞു.
കേറ്റ് മിഡില്‍ടണിന്റെ അര്‍ധ നഗ്‌നചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ക്കും പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിനുമെതിരെ രാജകുടുംബം നിയമനടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരാളുടെ സ്വകാര്യത, അയാളെത്ര സെലിബ്രിറ്റിയാണെങ്കിലും സമ്മതംകൂടാതെ കാമറയില്‍ പകര്‍ത്തുന്നതു കുറ്റകരമാണെന്നും ക്ലിഫോര്‍ഡ് പറഞ്ഞു.
അരനൂറ്റാണ്ടു മുമ്പ് വരെ ഇതില്‍ വലിയ കാര്യമുണ്ടായിരുന്നില്ലെന്നും എന്നാല്‍ ഇന്ന് കാലംമാറിയെന്നും ആയുധങ്ങളുടെ പ്രഹരശേഷി പ്രതീക്ഷിക്കുന്നതിനപ്പുറമാണെന്നും അദ്ദേഹം പറഞ്ഞു. ഇതേ ആശങ്ക തന്നെയാണ് ടെലിവിഷന്‍ അവതരകനായ ഫിലിപ്പ് സ്‌കൊഫീല്‍ഡും പങ്കുവച്ചത്. കേറ്റിന്റെ സുരക്ഷ ആരുടെ കൈകളിലാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കേറ്റിന്റെയും സുരക്ഷ ശക്തമാക്കേണ്ടതു അനിവാര്യമാണെന്ന് മുന്‍ സ്‌കോട്‌ലന്‍ഡ് യാര്‍ഡ് ജോണ്‍ ഒകോണര്‍ പറഞ്ഞു.
ഫ്രഞ്ച് സെലിബ്രിറ്റി മാഗസിനായ ക്ലോസറിന്റെ പുതിയ പതിപ്പിലാണ് രാജകുടുംബത്തെ ഞെട്ടിച്ച് കേറ്റിന്റെ അര്‍ധ നഗ്‌ന ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ഹാരി രാജകുമാരന്റെ നഗ്‌ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചതിനു തൊട്ടു പിന്നാലെയാണ് രാജകുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കി കേറ്റിന്റെ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ടെറസിനു മുകളില്‍ ബിക്കിനി ധരിച്ചു നില്‍ക്കുന്ന കേറ്റിന്റെ ചിത്രങ്ങളാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ബ്രിട്ടന്റെ ഭാവി രാജ്ഞിയെ കാണുക, നിങ്ങള്‍ ഇതുവരെ അവരെ കണ്ടിട്ടില്ലാത്ത വിധത്തില്‍, ഇനിയൊരിക്കലും കാണാത്ത വിധത്തില്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ മാഗസിന്റെ വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടത്.
സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ പ്രസിദ്ധീകരിച്ച മാഗസിന്റെ നടപടി അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായി കഴിഞ്ഞു. സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നതിനായി സെലിബ്രിറ്റികളുടെ സ്വകാര്യ നിമിഷങ്ങളും നഗ്‌ന ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന വിദേശ മാധ്യമങ്ങളുടെ രീതികള്‍ക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല