1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2016

സ്വന്തം ലേഖകന്‍: നഗ്‌നതാ ആരോപിച്ച് പ്രദര്‍ശനം നിഷേധിച്ച കഥകളി സിനിമക്ക് സെന്‍സര്‍ ബോര്‍ഡിന്റെ എ സര്‍ട്ടിഫിക്കറ്റ്. ചിത്രത്തില്‍ നഗ്‌ന രംഗങ്ങള്‍ ഉണ്ടെന്ന് ആരോപിച്ചാണ് ബോര്‍ഡ് കഥകളിക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ‘എ’ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് സിനിമക്ക് നല്‍കിയത്. സിനിമയിലെ വിവാദമായ അവസാന ഭാഗം ഒഴിവാക്കാതെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്?.

സെന്‍സര്‍ ബോര്‍ഡായിരുന്നു സിനിമക്ക് നേരത്തെ പ്രദര്‍ശനാനുമതി നിഷേധിച്ചത്. സെന്‍സര്‍ ബോര്‍ഡ് രാഷ്ട്രീയം കളിക്കുകയാണെന്ന് ഫെഫ്ക നേരത്തെ ആരോപിച്ചിരുന്നു. ‘കഥകളി’ എന്ന സിനിമക്ക് കലാമൂല്യമുണ്ടെന്ന് വിലയിരുത്തിയിട്ടും നഗ്‌നതയുണ്ടെന്ന പേരില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കുകയായിരുന്നുവെന്നാണ് സിനിമാ പ്രവര്‍ത്തകരുടെ ആരോപണം.

അംഗപരിമിതനായ സൈജോ കണ്ണാനിക്കലാണ് സിനിമ സംവിധാനം ചെയ്തത്. സിനിമയിലെ നായകന്‍ ബിനോയ് നമ്പാല ‘കഥകളി’ വസ്ത്രങ്ങള്‍ പുഴക്കരയില്‍ അഴിച്ചുവെച്ച് നഗ്‌നായി പുഴയിലേക്ക് ഇറങ്ങിപ്പോകുന്നതാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡ് പച്ചക്കൊടി വീശിയതോടെ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.