1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2011

പുതുവര്‍ഷരാവില്‍ മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ബോളിവുഡ് സുന്ദരി കത്രീന കെയ്ഫിന് രണ്ട് കോടി രൂപ ഓഫര്‍ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍.

പഞ്ചനക്ഷത്ര ഹോട്ടലിലെത്തുന്ന അതിഥികള്‍ക്ക് മുന്നില്‍ നൃത്തമാടുന്നതിന് രണ്ട് കോടി രൂപയാണ് കൊടുക്കുമെന്ന് കേള്‍ക്കുമ്പോള്‍ രാവ് മുഴുവന്‍ കത്രീനയുടെ നൃത്തമുണ്ടാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. വെറും 1080 സെക്കന്റുകള്‍ അതായത് 18 മിനിറ്റിന്റെ നൃത്തത്തിന് വേണ്ടിയാണേ്രത ഈ വമ്പന്‍ തുക പ്രതിഫലമായി നല്‍കുന്നത്.

2010ലെ കത്രീനയുടെ ഹോട്ട് ഐറ്റം നമ്പറായ ഷീല കി ജവാനിയും അടുത്തവര്‍ഷം തിയറ്ററുകളിലെത്തുന്ന അഗ്നിപഥിലെ ചിക്കിനി ചമേലിയും ന്യൂഈയര്‍ പാര്‍ട്ടി പ്രോഗ്രാമില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയ്ക്കപ്പെടുന്നത്.

ഈ വാര്‍ത്ത സ്ഥിരീകരിയ്ക്കാന്‍ കത്രീനയോ അവരോട് അടുത്തവൃത്തങ്ങളോ തയാറായിട്ടില്ല. ാഫര്‍ കത്രീന നിരസിച്ചാല്‍ പരിപാടിയുടെ സംഘാടകര്‍ മല്ലിക ഷൊരാവത്തിനെ സമീപിയ്ക്കുമെന്നും സൂചനകളുണ്ട്. അങ്ങനെയാണ് പുതുവര്‍ഷരാവിലെ പണംകൊയ്യുന്ന താരമായി മല്ലിക മാറും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.