സ്വന്തം ലേഖകന്‍: ആരാധകരെ ഞെട്ടിച്ച് കത്രീനയുടെ ചൂടന്‍ ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കത്രീന പുതിയ ചിത്രങ്ങള്‍ പങ്കു വച്ചത്. ടവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച് നില്‍ക്കുന്ന ചിത്രങ്ങളാണ് കത്രീന പോസ്റ്റ് ചെയ്തിരിക്കുന്നത്. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ മാരിയോ ടെസ്റ്റിനോയോട് നന്ദി പറഞ്ഞാണ് കത്രീന ചിത്രങ്ങള്‍ പങ്ക് വച്ചിരിക്കുന്നത്.
ഇനിയും ഇത്തരത്തിലുളള ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കത്രീനയുടെ പോസ്റ്റ് പറയുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മാരിയോ ടെസ്റ്റിനോയുടെ പ്രത്യേക ഷൂട്ടിങ് സീരിസിന്റെ ഭാഗമാവുന്ന ആദ്യ ബോളിവുഡ് താരമാവുക കൂടിയാണ് കത്രീന. രണ്ട് ലക്ഷത്തിനടുത്ത് ആളുകളാണ് ഇതിനോടകം ഈ ചിത്രം കണ്ടത്. നിരവധി കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് കത്രീന ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നത്. രണ്ട് ദിവസം കൊണ്ട് ഇന്‍സ്റ്റ ലോകം കീഴടക്കിയിരിക്കുകയാണ് കത്രീന.
ജാഗാ ജസൂസ്, ടൈഗര്‍ സിന്ദ ഹൈ എന്നിവയാണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. ജാഗാ ജസൂസയില്‍ രണ്‍ബീര്‍ കപൂറിനൊപ്പമാണ് കത്രീനയെത്തുന്നത്. സല്‍മാന്‍ ഖാനാണ് ടൈഗര്‍ സിന്ദ ഹൈയിലെ നായകന്‍. അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജാഗ ജസൂസ ജൂലൈയിലാണ് പ്രദര്‍ശനത്തിനെത്തുക. അലി അബ്ബ സഫാറാണ് ടൈഗര്‍ സിന്ദ ഹൈ സംവിധാനം ചെയ്യുന്നത്. ഡിസംബറിലാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല