മാസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് കിംഗ് ഖാന്‍ കൊച്ചിയിലെത്തി മലയാളികളുടെ മനംകവര്‍ന്നത്. ഇതാ ബോളിവുഡില്‍ നിന്നും മറ്റൊരാള്‍ കൂടി കൊച്ചി സന്ദര്‍ശിക്കാനെത്തുകയാണ്. ബോളിവുഡ് താരം കത്രീന കൈഫാണ് ഇത്തവണ കൊച്ചിയിലേക്കെത്തുന്നത്. കൊച്ചിയില്‍ ഒരു സ്വകാര്യ എജന്‍സി സംഘടിപ്പിക്കുന്ന ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനായി കത്രീന മാര്‍ച്ച് 25ന് കൊച്ചിയിലെത്തും.
പക്ഷേ വെറും 10 മിനിട്ട് മാത്രമെ ഈ ബോളിവുഡ് സുന്ദരി റാമ്പില്‍ ചുവട് വയ്‌ക്കുകയുള്ളൂ. കേവലം ഈ ചെറിയൊരു ക്യാറ്റ് വാക്കിന് ഒരുകോടി രൂപയാണ് കത്രീനയുടെ പ്രതിഫലം. സാധാരണ നായികമാര്‍ക്ക് നല്‍കുന്നതിന്റെ ഇരട്ടിയിലധികമാണ് കത്രീനയുടെ പ്രതിഫലം.
തെതന്നിന്ത്യന്‍ നായികമാരായ തൃഷ, ശ്രേയ ശരണ്‍, അസിന്‍ തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന പുരസ്‌കാരങ്ങള്‍ക്കു പുറമെ മുപ്പത് ലക്ഷം രൂപയിലധികമാണ് പ്രതിഫലമായി വാങ്ങുന്നത്. എന്താ, കത്രീനയെ കാണാന്‍ ആരാധകര്‍ക്ക് തിടുക്കമായോ?
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല