1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2012

ബോളിവുഡ് സുന്ദരി കത്രീന കൈഫിനോട് ഇനി സംസാരിക്കുന്നതു സൂക്ഷിച്ചു വേണം. ഇല്ലെങ്കില്‍ ചിലപ്പോള്‍ വിവരമറിയും. ബോളിവുഡ് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ തമാശയായി പറയുന്ന വാക്കുകളാണ് ഇത്. കാരണം എന്തെന്നല്ലേ കത്രീന ഇപ്പോള്‍ ആയോധനകലയുടെ ബാലപാഠങ്ങള്‍ മന:പാഠമാക്കാനുള്ള തയാറെടുപ്പിലാണ് എന്നതു തന്നെ. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ധൂം 3-യില്‍ അമീര്‍ഖാന്റെ നായികയായി

അഭിനയിക്കുന്ന കത്രീന ഈ ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങളില്‍ അഭിനയിക്കുന്നുണ്ട്. ഇതിനുള്ള ഒരുക്കത്തിന്റെ ഭാഗമായിട്ടാണ് കത്രീന ഇപ്പോള്‍ അടിയും തടയും പഠിക്കുന്നത്. ഇതാദ്യമായാണ് കത്രീന ആക്ഷന്‍ രംഗത്ത് അഭിനയിക്കാന്‍ പോകുന്നത്. അതിന്റെ ത്രില്ലും ഭയവുമൊക്കെ താരത്തെ ബാധിച്ചിട്ടുണ്ട്. പത്തു ദിവസം നീണ്ടു നില്ക്കുന്ന ആയോധന പഠനം തുടങ്ങിക്കഴിഞ്ഞു. ദിവസവും നാലുമണിക്കൂര്‍ കഠിനപരിശീലനം തന്നെ. പഠനം സ്വന്തം സ്റാമിന തിരിച്ചറിയാന്‍ കത്രീനയെ സഹായിക്കുന്നുണ്ട്.

കഠിനമായ പരിശീലനത്തിനൊടുവില്‍ താരത്തിനു കടുത്ത ശരീരവേദനയുമുണ്ട്. ഇതിനാല്‍ കത്രീന ഇപ്പോള്‍ വിശ്രമത്തിനായി കൂടുതല്‍ സമയം കണ്െടത്തുന്നുണ്ട്. ശരീരവേദനയുമായി എവിടെയും പോകാനാകാത്ത അവസ്ഥയുണ്ട്. ധൂം 3യിലെ വേഷം അടിപൊളിയാക്കണം എന്നു നിശ്ചയിച്ചിരിക്കുന്ന കത്രീനയ്ക്ക് ഇപ്പോള്‍ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാന്‍ നേരമില്ലത്രേ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.