അജിമോന്‍ ഇടക്കര
നാടകാചാര്യനും മലയാള സാഹിത്യ കുലപതിയുമായ പത്മഭൂഷന്‍ കാവാലം നാരായണ പണിക്കര്‍ ഫോബ്മ സാഹിത്യോല്‍സവത്തില്‍ അതിഥിയായെത്തുന്നു. ഫോബ്മയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സാഹിത്യ മത്സരത്തിന്റെ വിജയികള്‍ക്കാണു മലയാള സാഹിത്യ നഭസ്സില്‍ ഗുരുസ്ഥാനീയനായ കാവാലത്തിന്റെ കയ്യില്‍ നിന്നും അവാര്‍ഡ്‌വാങ്ങുവാനുള്ള അസുലഭ ഭാഗ്യം ഉണ്ടായിരിക്കുന്നത്. ഈ വരുന്ന ജൂണ്‌ന്ാ ബര്‍മിങ്ങ്ഹാമില്‍ വച്ചായിരിക്കും അവാര്ഡ് സെറിമണി നടക്കുക ആയിരിക്കും . രാജ്യത്തിന്റെ വിവിധ ഭാഗങളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിനു വേണ്ടിയാണ് ,മിഡ് ലാന്‍ഡ്‌സിലെ ബര്‍മിങ്ങ്ഹാം തന്നെ വേദിയാക്കിയിരിക്കുന്നത്. ഫോബ്മ അംഗമായ ജയന്‍ ക്ലബ് ബര്‍മിങ്ങ്ഹാം ആണു ഫോബ്മയ്ക്കുവേണ്ടി സാഹിത്യോല്‍സവത്തിനു വേദിയൊരുക്കുന്നത്. നാളെ രാത്രി കൊണ്ടു അവസാനിക്കുന്ന ഫോബ്മ സാഹിത്യ മത്സരത്തിനു മറുനാടന്‍ മലയാളികളില്‍ നിന്ന് പോലും ഒട്ടേറെ അന്വേഷണങ്ങള്‍ ഉണ്ടാകുന്നുണ്ട്. മലയാളത്തിലെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന സാഹിത്യകാരന്മാരില്‍ ഏറ്റവും മുതിര്‍ന്ന ഈ ഗുരുസ്ഥാനീയന്റെ സവിധത്തില്‍ എഴുത്തിനിരുത്തി വിദ്യാരംഭം കുറിക്കുന്നതിനും അന്നേ ദിവസം ഫോബ്മ അവസരമൊരുക്കുന്നതായിരിക്കും. മുന്കൂട്ടി പേരു രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭിക്കുന്ന ഏതാനും കുട്ടികള്‍ക്ക് മാത്രം ലഭിക്കുന്ന ഒരു അസുലഭ ഭാഗ്യം ആയിരിക്കും ഇത്. കേരളത്തെയും നമ്മുടെ സാംസ്‌കാരിക പൈതൃകത്തെയും സ്വന്തം മാതൃ ഭാഷയേയും സ്‌നേഹിക്കുന്ന മാതാ പിതാക്കള്‍ക്ക് സ്വന്തം കുഞ്ഞിന്റെ വിദ്യാരംഭം ഈ പ്രതിഭ ധനന്റെ സാനിധ്യത്തില്‍ നടത്തണം എന്നാ ആഗ്രഹമുണ്ടെങ്കില്‍ എത്രയും വേഗം ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഇമെയിലില്‍ ബന്ധപ്പെടുക. ആദ്യം അപേക്ഷിക്കുന്ന ഏതാനും കുട്ടികള്‍ക്ക് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളൂ.
അറുപതുകളുടെ മദ്ധ്യത്തില്‍ കേരളം സാക്ഷ്യം വഹിച്ച തനതു നാടക വേദിയുടെ നാന്ദിയുമായി ബന്ധപ്പെട്ടാണ് കാവാലം നാരായണ പണിക്കര്‍ കലാ സാഹിത്യ മണ്ഡലത്തില്‍ ശ്രദ്ധിക്കപെട്ടു തുടങ്ങിയത്. നാടോടി അനുഷ്ഠാന സംസ്‌കൃത കലകളുടെ സമന്വയം കൊണ്ടും താളബദ്ധമായ , നിഷ്ഠയുള്ള ശരീര ഭാഷയുടെ പ്രയോഗം കൊണ്ടും ഭാഷാ സ്വാധീനത്തിന്റെയും വേദിയുടേയും കടമ്പകള്‍ മറികടന്നു കൊണ്ട്, നാടകങ്ങളുടെ രംഗാവിഷ്‌ക്കാരം സ്വയം ചെയ്തു തുടങ്ങിയപ്പോള്‍ അവതരണ അഭിനയ സങ്കേതങ്ങളിലെ മൗലികത ദേശീയതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു .കവി, നാടക രചയിതാവ്, സിനിമ നാടക സംവിധായകന്‍, സിനിമാ ഗാന രചയിതാവ്, എന്നിങ്ങനെ ബഹുമുഖ പ്രതിഭ വിലാസിതനായ കാവാലത്തിനെ പത്മഭൂഷന്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ്, മികച്ച ഗാനരചയിതാവിനുള്ള കേരള സ്‌റ്റേറ്റ് അവാര്‍ഡ്, ഏഷ്യാ വിഷന്‍ അവാര്‍ഡ്, വനിതാ അവാര്‍ഡ്, എന്നിങ്ങനെ അസംഖ്യം പുരസ്‌കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്. ജന്മം കൊണ്ടു അധിക നാള്‍ കഴിയും മുന്‍പേ, ഫോബ്മ കഴിഞ്ഞ വര്‍ഷം നടത്തിയ സാഹിത്യ മത്സരവും പ്രശസ്ത സിനിമ നടന്‍ പത്മശ്രീ മധുവിനെ ഉള്‍പ്പെടുത്തി കൊണ്ടുള്ള സമ്മാന ദാനവും യൂക്കെ മലയാളികള്‍ക്ക് ഒരു നവ്യാനുഭവം ആയിരുന്നു. യൂക്കെ മലയാളികള്‍ക്കിടയില്‍ സമഗ്രവും വിപുലവുമായ ഒരു സാഹിത്യ മത്സരം ആദ്യമായി സംഘടിപ്പിച്ചതും ഫോബ്മ ആണ്.
നാളെയാണ് ഫോബ്മ സാഹിത്യ മത്സര സൃഷ്ടികള്‍ ലഭിക്കേണ്ട അവസാന ദിവസം. ഒരാഴ്ച്ചയ്ക്കകം വിജയികളെ പ്രഖ്യാപിക്കുന്നതായിരിക്കും. കവിത, കഥ, ലേഖനം, യാത്രാ വിവരണം എന്നീ ഇനങ്ങള്‍ സബ് ജൂനിയര്‍ (ഇയര്‍ 6 വരെ), ജൂനിയര്‍ (ഇയര്‍ 7 മുതല്‍ ഇയര്‍ 11 വരെ), സീനിയര്‍ (ഇയര്‍ 12 മുതല്‍ മുകളിലേയ്ക്കുള്ളവര്‍) എന്നീ മൂന്നു വിഭാഗങ്ങളില്‍, ആയിട്ടാണ് ഫോബ്മ സാഹിത്യ മത്സരങ്ങള്‍ നടക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും എല്ലാ ഇനങ്ങള്‍ക്കും, മൂന്നു വിഭാഗത്തിലും വേറെ വേറെ മത്സരങ്ങള്‍ ആയിരിക്കും. ഒരേ വ്യക്തിക്ക് രണ്ടു ഭാഷകളിലും മത്സരിക്കുന്നതിന് കഴിയും . ജാതി മത ദേശ പ്രായ സംഘടന ഭേദമെന്യേ, യൂക്കെ മലയാളികളായ ആര്‍ക്കും ഫോബ്മയുടെ സാഹിത്യ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ സാഹിത്യ കൃതികള്‍ ഹശലേൃമൗേൃല.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയിലില്‍ ആണ് അയക്കേണ്ടത്.
സാഹിത്യ മത്സരത്തില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായി കവിത, കഥ, ലേഖനം, യാത്രാ വിവരണം എന്നിവയാണു മത്സര ഇനങ്ങള്‍. ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ മത്സരങ്ങള്‍ ആയിരിക്കും.. സ്വച്ഛന്ദമായ ഭാവനയും രചനാസ്വാതന്ത്ര്യവും അനുവദിക്കുന്നതിനായീ കഥ കവിത ഇനങ്ങള്‍ക്ക് ഇത്തവണ പ്രത്യേകം വിഷയങ്ങള്‍ നല്‍കുന്നില്ലാ. എന്നാല്‍ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചു നീതി പൂര്‍വ്വം വിധി നിര്‍ണ്ണയം നടത്തുന്നതിനായി ലേഖനരചന താഴെ തന്നിരിക്കുന്ന വിഷയങ്ങള്‍ അനുസരിച്ചു തന്നെ ആയിരിക്കണം.
1. ടൗയ ഖൗിശീൃ െ– മറക്കാനാവാത്ത ഒരു ക്രിസ്തുമസ് ആഘോഷം (അി ൗിളീൃഴലേേമയഹല ഇവൃശേൊമ െഇലഹലയൃമശേീി ).
2. ഖൗിശീൃ െ എന്നെ ഏറ്റവും കൂടുതല്‌സ്വാ ധീനിച്ച വ്യക്തിയും അതിന്റെ കാരണങ്ങളും ( ഠവല ജലൃീെി, ംവീ ശിളഹൗലിരലറ ാല വേല ാീേെ മിറ വേല ൃലമീെി െളീൃ വേമ േ).
3. ടലിശീൃ െ ജീവിതത്തില്‍ സോഷ്യല്മീ്ഡിയയുടെ സ്വാധീനവും ഗുണ ദോഷങ്ങളും. (ഠവല ശിളഹൗലിരല ീള ടീരശമഹ ങലറശമ ശി ീൗൃ ഹശളല മിറ ശെേ ാലൃശെേ & റലാലൃശെേ).
ജൂണ്മാ സം രണ്ടാം തീയതി വരെയുള്ള കാലാവധിയാണ് മത്സരത്തിനുള്ള ഇനങ്ങള്‍ സ്വീകരിക്കുന്ന സമയം. കഥകളും ലേഖനങ്ങളും പരമാവധി 1500 വാക്കുകള്‍ ഉള്ളവയും കവിതകള്‍ 40 വരികളില്‍ കൂടാന്‍ പാടില്ലാത്തതുമാണ്. ഇംഗ്ലീഷ്, മലയാളം എന്നീ രണ്ടു ഭാഷകള്‍ക്കും ഈ നിബന്ധന ബാധകമാണ്. മത്സരത്തിനു സൃഷ്ടികള്‍ അയയ്ക്കുമ്പോള്‍ അതിനോടൊപ്പം നിശ്ചിത അപേക്ഷ ഫോം കൂടി കൂടിപൂരിപ്പിച്ചയച്ചിരിക്കണം. അപേക്ഷ ഫോം, മത്സര നിയമാവലി എന്നിവ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന് ഡൌണ്‌ലോപഡ് ചെയ്യുകയോ ഹശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഈമെയിലില്‍ കൂടി ആവശ്യപ്പെടുകയോ ചെയ്യാവുന്നതാണ്.
മത്സരത്തില്‍ പങ്കെടുക്കുന്നതിനായി പൂരിപ്പിക്കേണ്ട അപേക്ഷയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വേേു://ളീയാമ.ീൃഴ/ംുരീിലേി/tuുഹീമറ/െ2014/07/എഛആങഅഇഒഞകടഠങഅടചഋണഥഋഅഞഘകഠഋഞഅഞഥഇഛങജഋഠകഠകഛചഋചഠഞഥഎഛഞങ.ുറള
സാഹിത്യ മത്സര നിയമാവലിയും മറ്റു വിശദാംശങ്ങാള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക (ജഹലമലെ ൃലമറ രഹീശെിഴ റമലേ മ െ2ി ഖൗില 2015) ീി വേശ െഹശിസ.
വേേു://ളീയാമ.ീൃഴ/രവൃശേൊമെിലം്യലമൃഹശലേൃമൃ്യരീാുലശേശേീി20142015/
പൂരിപ്പിച്ച അപേക്ഷ ഫോം, മത്സരത്തിനുള്ള സൃഷ്ടികള്‍, മത്സരാര്‍ത്ഥിയുടെ വ്യക്തവും പുതിയതുമായ ഒരു ഫോട്ടോ എന്നിവ ഹശലേൃമൗേൃല.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയിലിലേക്കാണു ജൂണ്മാര്‍സം രണ്ടാം തിയതിക്ക് മുന്‍പേ അയയ്‌ക്കേണ്ടത് .
ഫോബ്മ സാഹിത്യ മത്സരത്തിനയക്കുന്ന സൃഷ്ടികള്‍ ഫോബ്മയുടെ ഈ മാഗസിനിലും മറ്റു ഫോബ്മ അനുബന്ധ പ്രസിദ്ധീകരണങ്ങളിലും ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശം ഫോബ്മയ്ക്കു ഉണ്ടായിരിക്കുന്നതാണ്. അത് പോലെ തന്നെ രചനകള്‍ നേരത്തേ പ്രസിദ്ധീകരിച്ചവ ആയിരിക്കരുത്. മത്സര രചനകള്‍ ഗൂഗിള്‍ യൂണികോഡ് കൊണ്ടു നേരിട്ടു ഈ മെയില്‍ മാറ്റര്‍ ആയി ടൈപ്പ് ചെയ്‌തോ അല്ലെങ്കില്‍ അതേ രീതിയില്‍ ടൈപ്പ് ചെയ്ത് മൈക്രോ സോഫ്റ്റ് വേര്‍ഡ് ഫോര്‍മാറ്റിലൊ പീ ഡി എഫ് ആയോ പേപ്പറില്‍ വൃത്തിയായി എഴുതി സ്‌കാന്‍ ചെയ്‌തോ അയയ്ക്കാവുന്നതാണ് . വായിക്കാനും അര്‍ത്ഥം ഗ്രഹിക്കുവാനും പറ്റാത്ത തരത്തില്‍ അക്ഷര പിശകുള്ള സൃഷ്ടികള്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കപെടും. രചനകള്‍ അയച്ചു രണ്ടു ദിവസം കഴിഞ്ഞിട്ടും കിട്ടിയതായി മറുപടി ലഭിച്ചില്ലെങ്കില്‍ മാത്രം ഫോബ്മ ടീം അംഗങ്ങളെ അന്വേഷണങ്ങള്‍ക്കായി കോണ്ടാക്റ്റ് ചെയ്താല്‍ മതിയാവും. ഹശലേൃമൗേൃല.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയില്‍ വിലാസത്തില്‍ ലഭിക്കുന്ന സൃഷ്ടികള്‍ മാത്രമേ മത്സരത്തിനു പരിഗണിക്കപെടുകയുള്ളൂ.
മത്സര സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനുള, ഫോബ്മ സാഹിത്യ വിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് – (ഹശലേൃമൗേൃല.ളീയാമ@ഴാമശഹ.രീാ)ഫോബ്മ പ്രസിഡന്റ് ഐസ്സക് ഉമ്മന്‍ ഫോണ്: 077 7723 24510, ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ ഫോണ്‍: 077 6665 5697 എന്നിവരെയോ ശിളീ.ളീയാമ@ഴാമശഹ.രീാ എന്ന ഈ മെയിലിലോ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. ണലയശെലേ : ണണണ.എഛആങഅ.ഛഞഏ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല