1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 21, 2011

മലയാള സിനിമയില്‍ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പോന്ന നടികള്‍ ഇന്ന് വളരെ കുറവാണ്, ഒരു കാലത്ത് ശക്തമായ കഥാപത്രങ്ങളിലൂടെ മലയാള നടിമാരില്‍ മുന്നിട്ടു നിന്ന നടിയായ മഞ്ജു വാരിയര്‍ വിവാഹത്തോടെ അഭിനയ ജീവിതത്തോട് വിട പറഞ്ഞത് മുതല്‍ തുടങ്ങിയതാണ്‌ ഈ ദാരിദ്രം, അതിനുശേഷം മീര ജാസ്മിന്‍, കാവ്യ മാധവന്‍ എന്നിവരിലേക്ക് ഒതുങ്ങി ഇത്തരം കഥാപാത്രങ്ങള്‍ മീരാ ജാസ്മിന്‍ സിനിമ വിട്ടതോടെ കരിയറിലെ വളരെ പ്രധാനപ്പെട്ട വേഷം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ മലയാളികളുടെ പ്രിയതാരം കാവ്യാ മാധവന്‍.

പ്രശസ്‌ത കര്‍ണാടക സംഗീതജ്ഞ എം എസ്‌ സുബ്ബലക്ഷ്‌മിയുടെ ജീവിതകഥ പറയുന്ന തമിഴ്‌ ചിത്രത്തില്‍ അവരുടെതന്നെ വേഷത്തിലാണ്‌ കാവ്യ എത്തുക. പുനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട്‌ അധ്യാപകനും പ്രശസ്‌ത സംവിധായകനുമായ ശിവപ്രസാദാണ്‌ ചിത്രമൊരുക്കുന്നത്‌. സംഗീതത്തോടുള്ള ഒടുങ്ങാത്ത അഭിനിവേശമാണ്‌ ശിവപ്രസാദിനെ ഈ ചിത്രം ഒരുക്കാന്‍ പ്രേരിപ്പിക്കുന്നത്‌ എന്നതുകൊണ്ട്‌ താനെ മികച്ചൊരു സിനിമയും അഭിനയ സാധ്യതയേറിയ കഥാപാത്രവുമാണ് കാവ്യയെ തെറി എത്തിയിരിക്കുന്നത്.

ശിവപ്രസാദ്‌ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ സ്ഥലം പാരിസ്ഥിതിക പ്രശ്‌നങ്ങളാണ്‌ ചര്‍ച്ച ചെയ്യുന്നത്‌. പ്രശസ്‌ത സംഗീതസംവിധായകന്‍ സക്കീര്‍ ഹൂസൈനാണ്‌ ഈ ചിത്രത്തിന്‌ ഈണമിടുന്നത്‌. ഇതിനുശേഷമായിരിക്കും എം എസ്‌ സുബ്ബലക്ഷ്‌മിയെക്കുറിച്ചുള്ള ചിത്രം ആരംഭിക്കുക. ചിത്രത്തില്‍ അഭിനയിക്കുന്നതിനുവേണ്ടി കാവ്യയെ സമീപിച്ചു. കാവ്യ സമ്മതം മൂളിയിട്ടുണ്ട്‌. എന്നാല്‍ ഡേറ്റ്‌ ഒരു പ്രശ്‌നമാകാന്‍ സാധ്യതയുള്ളതിനാല്‍ അടുത്തവര്‍ഷമായിരിക്കും ചിത്രീകരണം എന്നാണ്‌ സൂചന. സുബ്ബലക്ഷ്‌മിയുടെ ജീവിതം ക്യാമറയ്‌ക്ക്‌ മുന്നില്‍ അവതരിപ്പിക്കുക എന്നത്‌ ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്ന്‌ കാവ്യ പറയുന്നു. എന്നാല്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നാണ്‌ കാവ്യ പറയുന്നത്‌. ഇപ്പോള്‍ ദിലീപിനൊപ്പം വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലാണ്‌ കാവ്യ അഭിനയിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.