മലയാളികളുടെ പ്രിയതാരം കാവ്യ മാധവന്‍ സിനിമയ്‌ക്ക് അവധി നല്‍കി പഠിക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം താരം ബികോം പഠനം തുടരാന്‍ തീരുമാനിച്ചു. കോളേജില്‍ പോയി പഠിക്കാനാകാത്തതിനാല്‍ എറണാകുളത്തെ പ്രശസ്‌തരായ അദ്ധ്യാപകര്‍ കാവ്യയുടെ വീട്ടിലെത്തി ക്‌ളാസ് എടുക്കും. ഇതിന് പുറമെ നൃത്തപഠനവും സംഗീത പഠനവും തുടരാനും കാവ്യ തീരുമാനിച്ചിട്ടുണ്ട്. പഠനം തുടരാന്‍ തീരുമാനിച്ചതിനാല്‍ ഈ വര്‍ഷം കാവ്യ വാരിവലിച്ച് സിനിമ ചെയ്യില്ല.
മൂന്നു സിനിമകളാണ് ഇതുവരെ കരാറായിട്ടുള്ളത്. സുധീര്‍ അമ്പലപ്പാട്ടിന്റെ ബ്രേക്കിംഗ് ന്യൂസ്, മേല്‍വിലാസം എന്ന സിനിമയുടെ സംവിധായകന്‍ മാധവ് രാംദാസിന്റെ പുതിയ ചിത്രം, കാവ്യയുടെ ബന്ധുവായ അനില്‍ ഒരുക്കുന്ന എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലാണ് താരം ഈ വര്‍ഷം അഭിനയിക്കുക. ഈ മൂന്നു ചിത്രങ്ങളും ശക്‌തമായ നായികാപ്രാധാന്യമുള്ളവയാണ്. അതുതന്നെയാണ് ഈ ചിത്രങ്ങള്‍ തെരഞ്ഞെടുക്കാനും കാരണം.
കഴിഞ്ഞവര്‍ഷം കാവ്യ ചെയ്‌ത ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. ഗദ്ദാമയിലെ അഭിനയത്തിന് നിരവധി അവാര്‍ഡുകളും കാവ്യ നേടിയിരുന്നു. വിവാഹജീവിതത്തിലെ താളപ്പിഴകള്‍ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ കാവ്യ, ഒരു പുതിയ ആളായി മാറാനുള്ള ശ്രമത്തിലാണ്. അതിനാലാണ് പഠനം തുടരാനും നൃത്തം, സംഗീതം എന്നിവ പഠിക്കാനും കാവ്യ തീരുമാനിച്ചത്. ഇതിനുപുറമെ പുസ്‌തകവായന ശീലിക്കുകയും ആരോഗ്യ സംരക്ഷണത്തിനായി ജിമ്മില്‍ പോകുകയും ചെയ്യുന്നുണ്ട്. കൂടാതെ ഗാനരചന, ആലാപനം തുടങ്ങിയ മേഖലകളിലും ഒരു കൈനോക്കാനുള്ള ശ്രമത്തിലാണ് കാവ്യ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല