രഞ്ജിത്തിന്റെ തിരക്കഥയില്‍ ജിഎസ് വിജയന് ഒരുക്കുന്ന മലബാറില്‍ കാവ്യ മാധവന് അനൂപ് മേനോന്റെ നായികയാവുന്നു. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകന്. അനൂപ് മേനോന് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഡ്രൈവറായ ബാപ്പൂട്ടിയായാണ് മമ്മൂട്ടിയെത്തുന്നത്. മലബാറിന്റെ സംസ്കാരവും നന്മയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്ന ചിത്രം സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ ജോര്‍ജ് നിര്‍മ്മിക്കുന്നു.
ചിത്രത്തില്‍ കാവ്യ തന്റെ ജന്മനാടായ നീലേശ്വരം സ്റ്റൈലിലാണ് സംസാരിക്കുക. സിനിമയിലെത്തി പത്ത് വര്‍ഷം കഴിഞ്ഞെങ്കിലും ഇതാദ്യമായാണ് കാവ്യയ്ക്ക് ഇങ്ങനെയൊരു അവസരം ലഭിയ്ക്കുന്നത്. ഇന്നസെന്റും സുരാജും തൃശൂര്‍ തിരുവനന്തപുരം ഭാഷാശൈലി പ്രശസ്തമാക്കിയതു പോലെ തന്നിലൂടെ നീലേശ്വരം ഭാഷയും പ്രശസ്തമാവണമെന്നാണ് കാവ്യയുടെ മോഹം.
ജവാന് ഓഫ് വെള്ളിമല എന്ന സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായാലുടന്‍ മമ്മൂട്ടി മലബാറിന്റെ സെറ്റിലെത്തും. കോഴിക്കോട്ടും പരിസരങ്ങളിലുമായി ചിത്രീകരിക്കുന്ന മലബാര്‍ അടുത്ത വര്‍ഷം ആദ്യം തീയേറ്ററുകളിലെത്തും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല