1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2011

നടി കാവ്യാ മാധവനും ഭര്‍ത്താവ് നിശാല്‍ചന്ദ്രയുമായുള്ള വിവാഹമോചനക്കേസില്‍ എറണാകുളം കുടുംബകോടതി ശനിയാഴ്ച വിധി പറയും. ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടാണ് ഇരുവരും കോടതിയെ സമീപിച്ചത്. കൂടിച്ചേരാന്‍ ആഗ്രഹിയ്ക്കുന്നില്ലെന്ന് കാണിച്ച് ഇരുവരും എറണാകുളം കുടുംബ കോടതിയില്‍ ബുധനാഴ്ച സത്യവാങ് മൂലം നല്‍കി. ഇതനുസരിച്ച് വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള കോടതി ഉത്തരവ് 28ന് ഉണ്ടാകും.

ബുധനാഴ്ച വൈകുന്നേരം നാല് മണിയ്ക്കാണ് കുടുംബക്കോടതി ജഡ്ജി ജോസഫ് തെക്കേകുരുവിനാല്‍ കേസ് പരിഗണിച്ചത്. കോടതി നടപടിയുടെ ഭാഗമായി ഇരുവര്‍ക്കും കൗണ്‍സലിംഗ് നല്‍കിയെങ്കിലും ബന്ധം വേര്‍പെടുത്താനായിരുന്നു തീരുമാനം.

2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം, വിവാഹം കഴിഞ്ഞ് അധികനാള്‍ കഴിയും മുമ്പെ ബന്ധം വേര്‍പ്പെടുത്തുന്നതായുള്ള വാര്‍ത്തകള്‍ വന്നു. ആറുമാസം മുമ്പാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും ഹര്‍ജി നല്‍കിയത്. അതേസമയം, സ്ത്രീധനപീഡനം ആരോപിച്ചു നിശാല്‍ചന്ദ്രയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ കാവ്യ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. വിവാഹബന്ധം വേര്‍പെടുത്തുന്ന സാഹചര്യത്തില്‍ കേസ് തുടരാന്‍ താല്‍പ്പര്യമില്ലെന്ന കാവ്യയുടെ സത്യവാങ്മൂലം പരിഗണിച്ചാണു ജസ്റ്റിസ് തോമസ് പി. ജോസഫ് കേസ് റദ്ദാക്കിയത്.

നിശാല്‍ചന്ദ്ര, പിതാവ് ചന്ദ്രമോഹന്‍നായര്‍, സഹോദരന്‍ ഡോ. ദീപക് എന്നിവര്‍ക്കെതിരേ പാലാരിവട്ടം പോലീസാണു സ്ത്രീധനപീഡനത്തിനു കേസെടുത്തിരുന്നത്. അതേ സമയം വിവാഹസമയത്ത് കാവ്യയില്‍ നിന്ന് സ്ത്രീധനമായി വാങ്ങിയ പണവും സ്വര്‍ണവും നിശാല്‍ തിരിച്ചുനല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.