മലയാളത്തിന്റെ പ്രിയ നടി കാവ്യാമാധവന്‍ വീണ്ടും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുന്നതായി ഇന്റര്‍നെറ്റില്‍ വാര്‍ത്ത പരക്കുന്നു. പ്രധാനമായും സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്കിലാണ് ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്. മലയാള സിനിമയിലെ മുതിര്‍ന്ന ഒരു സാങ്കേതിക വിദഗ്‌ദ്ധനായിരിക്കും കാവ്യയെ വിവാഹം കഴിക്കുകയെന്നും ഗോസിപ്പുകളുണ്ട്. വിവാഹമോചനത്തിന് ശേഷം അച്‌ഛനും അമ്മയ്‌ക്കും ഒപ്പം സ്വസ്‌ഥമായി ജീവിച്ചുവരികയാണ് കാവ്യ.
എന്നാല്‍ ഒരിടവേളയ്‌ക്ക് ശേഷം പപ്പരാസികള്‍ കാവ്യയെ വീണ്ടും വേട്ടയാടുന്നതായാണ് സൂചന. പ്രത്യേകിച്ചും വിവാഹ വാര്‍ത്ത കാവ്യയുടെ കുടുംബം നിഷേധിച്ച സാഹചര്യത്തില്‍. അതേസമയം കാവ്യയുടെ സിനിമാരംഗത്തെ ഭാവി നശിപ്പിക്കുന്നതിന് വേണ്ടി ബോധപൂര്‍വ്വം പടച്ചുവിടുന്ന നുണകളാണിതെന്നും കാവ്യയുടെ കുടുംബം പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നല്‍ കാവ്യയുടെ മുന്‍ഭര്‍ത്താവ് നിശാല്‍ചന്ദ്രയ്‌ക്ക് പങ്കുള്ളതായി കാവ്യയുടെ ആരാധകര്‍ ആരോപിക്കുന്നു.
അടുത്തിടെയായി ചാനലുകള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍ കാവ്യയെ മോശമായി ചിത്രീകരിക്കാനാണ് നിശാല്‍ ശ്രമിക്കുന്നതെന്നും കാവ്യയുടെ ആരാധകര്‍ പറയുന്നു. അതേസമയം വിവാഹ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ കാവ്യ തയ്യാറായിട്ടില്ല. ഏതായാലും കാവ്യയുടെ വിവാഹത്തെക്കുറിച്ച് ഫേസ്‌ബുക്കിലും ഇന്റര്‍നെറ്റിലെ മറ്റ് മലയാള സൗഹൃദ കൂട്ടായ്‌മകളിലും കൊണ്ടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല